മസ്ജിദ് ആക്രമണ കേസിലെ പ്രതി, കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ട മൂന്നുപേര്‍, മയക്കുമരുന്ന് ഇടപാടുകാര്‍ എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. 

കുവൈത്ത് സിറ്റി: സെന്‍ട്രല്‍ ജയിലില്‍ അഞ്ചു തടവുകാരുടെ വധശിക്ഷ നടപ്പാക്കിയതായി കുവൈത്ത് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. മസ്ജിദ് ആക്രമണ കേസിലെ പ്രതി, കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ട മൂന്നുപേര്‍, മയക്കുമരുന്ന് ഇടപാടുകാര്‍ എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. 

കൊലപാതക കുറ്റത്തിന് ഒരു ഈജിപ്ത് സ്വദേശി, കൊലപാതക കുറ്റത്തിന് കുവൈത്ത് പൗരന്‍, മയക്കുമരുന്ന് കടത്തിയ ശ്രീലങ്കന്‍ സ്വദേശി എന്നിവരുടെ ശിക്ഷ നടപ്പാക്കി. മസ്ജിദ് ആക്രമിച്ചയാളുടെയും മറ്റൊരു തടവുകാരന്റെയും പൗരത്വം പുറത്തുവിട്ടിട്ടില്ല. നിയമവിരുദ്ധമായി കുവൈത്തിലെത്തിയതായിരുന്നു ഇവര്‍. 2015 ജൂണിലാണ് മസ്ജിദിൽ ഭീകരൻ ചാവേറാക്രമണം നടത്തിയത്. ആക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു.കൊലപാതകം, മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകള്‍ എന്നിവയ്ക്കാണ് പൊതുവെ വധശിക്ഷ വിധിക്കുന്നത്. കഴിഞ്ഞ നവംബറില്‍ ഏഴു തടവുകാരെ വധശിക്ഷക്ക് വിധേയമാക്കിയതാണ് അവസാനത്തെ സംഭവം.

Read Also -  പ്രവാസികളുടെ വിസ അഞ്ച് വര്‍ഷത്തേക്ക് പരിമിതപ്പെടുത്താന്‍ നീക്കം? താമസനിയമം പുഃനപരിശോധിക്കുമെന്ന് റിപ്പോര്‍ട്ട്

സ്വീഡനില്‍ വീണ്ടും ഖുര്‍ആന്‍ അവഹേളനം; ശക്തമായി അപലപിച്ച് സൗദിയും മുസ്ലിം വേള്‍ഡ് ലീഗും

റിയാദ്: സ്വീഡനില്‍ വീണ്ടും ഖുര്‍ആന്‍ അവഹേളനം. സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്‌ഹോമിലാണ് വീണ്ടും ഖുര്‍ആനെ അധിക്ഷേപിക്കുന്ന സംഭവുമുണ്ടായത്. ഇതിനെ ശക്തമായി അപലപിച്ച് സൗദി അറേബ്യ രംഗത്തെത്തി. 

ഖുര്‍ആന്‍ കോപ്പികള്‍ കത്തിക്കാനും അവഹേളിക്കാനും ചില തീവ്രവാദികള്‍ക്ക് ആവര്‍ത്തിച്ച് അനുമതി നല്‍കുന്ന സ്വീഡിഷ് അധികൃതരുടെ തീരുമാനത്തെ സൗദി ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയം സൗദിയിലെ സ്വീഡിഷ് എംബസിയുടെ ഷര്‍ഷെ ദഫേയെ വിളിച്ചുവരുത്തി പ്രതിഷേധ കുറിപ്പ് കൈമാറി. ഖുര്‍ആന്‍ പകര്‍പ്പ് കത്തിച്ച സംഭവത്തില്‍ മുസ്ലിം വേള്‍ഡ് ലീഗും ശക്തമായ ഭാഷയില്‍ അപലപിച്ചു. മതപരവും മാനുഷികവുമായ എല്ലാ മര്യാദകളെയും തത്വങ്ങളെയും ലംഘിക്കുന്ന അസംബന്ധവും ഹീനവുമായ പ്രവൃത്തികളെ അപലപിക്കുന്നതായി മുസ്ലിം വേള്‍ഡ് ലീഗ് പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ മാസം സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ക്‌ഹോമിലെ പ്രധാന മസ്ജിദിനു മുന്നിൽ ഇറാഖ് അഭയാർഥി ഖുര്‍ആന്‍ പകര്‍പ്പ് കത്തിച്ച സംഭവത്തില്‍ വലിയ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച വീണ്ടും ഖുര്‍ആന്‍ അധിക്ഷേപം ഉണ്ടായത്. ഒരു അഭയാര്‍ഥി ഖുര്‍ആന്‍ ചവിട്ടിത്തെറിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...