Asianet News MalayalamAsianet News Malayalam

ഓണം ആഘോഷമാക്കി ബെൽജിയം മലയാളികളും

750ൽപ്പരം ആളുകളെ പങ്കെടുത്ത ചടങ്ങിൽ ബെൽജിയത്തിലെ ഇന്ത്യൻ അംബാസഡർ, സന്തോഷ് ഝാ മുഖ്യാതിഥിയായി.

gulf news malayali association in Belgium celebrated onam rvn
Author
First Published Sep 6, 2023, 10:33 PM IST

ബെൽജിയം: ഓണത്തെ വരവേറ്റ് ബെൽജിയം മലയാളികൾ. കൈരളി ബെൽജിയം മലയാളി അസ്സോസിയേഷൻ എന്ന സന്നദ്ധ സംഘടന യുടെ നേതൃത്വത്തിൽ വർണാഭമായി നടന്ന ചടങ്ങ് രണ്ടാം തീയതി ലുവെൻ  നഗരത്തിവെച്ചാണ് അരങ്ങേറിയത്‌ . 

750ൽപ്പരം ആളുകളെ പങ്കെടുത്ത ചടങ്ങിൽ ബെൽജിയത്തിലെ ഇന്ത്യൻ അംബാസഡർ, സന്തോഷ് ഝാ മുഖ്യാതിഥിയായി. ജി20 ഗ്ലോബല്‍ ഇനിഷ്യേറ്റീവ് ഓണ്‍ ലാന്‍ഡ് ഡയറക്ടർ മുരളീ തുമ്മാരുകുടി , ലുവെൻ ഡെപ്യൂട്ടി മേയർ ലാലിന്‍ വഡേര,  ഐഎംഇസി വൈസ് പ്രസിഡന്‍റ് ഹാരിസ് ഒസ്മാന്‍ തുടങ്ങിയവർ പ്രത്യേക അതിഥികളായി പങ്കെടുത്തു. 

ലോകമെമ്പാടും മലയാളികൾ ഓണമാഘോഷിക്കുന്നതിനെ കുറിച്ചും അത് മറ്റു ഇന്ത്യൻ സമൂഹത്തിന്  നൽകുന്ന പ്രചോദനത്തെപ്പറ്റിയും അംബാസഡർ  സംസാരിച്ചപ്പോൾ കേരളത്തിന്റെ യുവത്വം ലോകത്താകമാനം മലയാളികളെ പ്രെതിനിധാനം  ചെയ്യുന്നതിൽ തനിക്കുള്ള അഭിമാനം മുരളീ തുമ്മുരുകുടി പങ്കുവെച്ചു. ഇന്ത്യയിൽ വേരുകളുള്ള  ലാലിന്‍ വഡേര എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്നു. 

രാവിലെ 9 ന്  തുടങ്ങി വൈകീട്ട്  6 മണിക്ക് അവസാനിച്ച ചടങ്ങു  കുട്ടികളുടെയും മുതിർന്നവരുടെയും നിരവധി കലാപ്രകടനങ്ങളും , തൂശനിലയിൽ വിളമ്പിയ വിഭവ സമൃദ്ധമായ സദ്യയും കൊണ്ട്  ശ്രദ്ധേയമായി. സംഘടനാ മികവുകൊണ്ട് വേറിട്ട് നിന്ന ആഘോഷം ആസൂത്രണം ചെയ്ത് നടപ്പാക്കിക്കിയത് കൈരളി ബെൽജിയം മലയാളി കൂട്ടായ്മ ആയിരുന്നു.

Read Also - മസ്കറ്റിലെ പാലക്കാട് ഫ്രണ്ട്‌സ് കൂട്ടായ്മയുടെ പത്താം വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു

കലാ-സാംസ്കാരിക സൗഹൃദ കൂട്ടായ്മ റിയാദ് ടാക്കീസ് ഓണം ആഘോഷിച്ചു

റിയാദ്: കലാ-സാംസ്കാരിക സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസ് ഓണം ആഘോഷിച്ചു. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാ, കായിക മത്സരങ്ങളും അരങ്ങേറി. പരമ്പരാഗതരീതിയിൽ അംഗങ്ങളും കുടുംബാംഗങ്ങളും ഒരുക്കി വിളമ്പിയ ഓണസദ്യ ഒരുമയുടെയും സ്നേഹത്തിൻറെയും സമത്വത്തിൻറെയും സന്ദേശമുണർത്തി. ഓണാഘോഷത്തോട് അനുബന്ധിച്ചു നടന്ന സാംസ്കാരിക ചടങ്ങ് വിശിഷ്ട അഥിതി ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ ഉദ്ഘാടനം ചെയ്തു.

പ്രസിഡൻറ് നൗഷാദ് ആലുവ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷഫീഖ് പാറയിൽ സ്വാഗതവും ഉപദേശക സമിതിയംഗം ഡൊമിനിക് സാവിയോ നന്ദിയും പറഞ്ഞു. ഇന്ത്യൻ എംബസിയിലെയും സിംഗപ്പൂർ എംബസിയിലെയും വിശിഷ്ട വ്യക്തികൾ പങ്കെടുത്ത ചടങ്ങിൽ സിംഗപ്പൂർ എംബസി സെക്രട്ടറി മൈക്കൾ ലിം, ശിഹാബ് കൊട്ടുകാട്, ഡോ. ആനി ലിബു, വിൻറർടൈം കമ്പനി ഡയറക്ടർ വർഗീസ് കെ. ജോസഫ് എന്നിവർ ഓണസന്ദേശം നൽകി. ചടങ്ങിൽ മുൻ പ്രസിഡൻറുമാരായ അലി ആലുവ, സലാം പെരുമ്പാവൂർ, നവാസ് ഒപ്പീസ്, സ്പോൺസർ സനു മാവേലിക്കര എന്നിവർ സംബന്ധിച്ചു.
ചെണ്ടമേളം, പുലിക്കളി, തിരുവാതിര എന്നിവയുടെ അകമ്പടിയോടെയാണ് അംബാസഡറിനെ പരിപാടിയിലേക്ക് സ്വീകരിച്ചത്. വിവിധ കലാകായിക പരിപാടികൾ അരങ്ങേറി.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios