ചെണ്ടമേളം, മാവേലി വരവേൽപ്പ്, പാലക്കാടിന്റെ തനത് കലകളും ഐതിഹ്യങ്ങളും സാംസ്കാരിക ചരിത്ര പൈതൃകങ്ങളും കോർത്തിണക്കിയ പരിപാടി ചലച്ചിത്ര സംവിധായകൻ ലാൽ ജോസ് ഉദ്ഘാടനം ചെയ്തു.

മസ്കറ്റ്: മസ്കറ്റിലെ പാലക്കാട് ഫ്രണ്ട്സ് കൂട്ടായ്മയുടെ ഓണവും പത്താം വാർഷികവും ഒത്തു ചേർന്ന ആഘോഷ പരിപാടികൾ സെപ്റ്റംബർ ഒന്ന്, രണ്ട് തിയ്യതികളിലായി അൽ ഫലാജ് ഹോട്ടലിൽ നടന്നു . ചെണ്ടമേളം, മാവേലി വരവേൽപ്പ്, പാലക്കാടിന്റെ തനത് കലകളും ഐതിഹ്യങ്ങളും സാംസ്കാരിക ചരിത്ര പൈതൃകങ്ങളും കോർത്തിണക്കിയ പരിപാടി ചലച്ചിത്ര സംവിധായകൻ ലാൽ ജോസ് ഉദ്ഘാടനം ചെയ്തു.

ലോകമെമ്പാടുമുള്ള മലയാളികളെ ഒന്നിപ്പിക്കുന്നത് ഓണം എന്ന ആഘോഷമാണെന്നും ഇത്തരത്തിൽ മികച്ച രീതിയിൽ ആഘോഷ പരിപടികൾ സംഘടിപ്പിക്കാൻ മലയാളിക്ക് മാത്രമേ കഴിയൂ എന്നും ഉദ്‌ഘാടന പ്രസംഗത്തിൽ ലാൽ ജോസ് പറഞ്ഞു. പാലക്കാടൻ കൂട്ടായ്മയുടെ സാംസ്കാരിക അവാർഡ് പ്രസിഡണ്ട് ശ്രീകുമാർ ലാൽജോസിണ് സമ്മാനിച്ചു. പ്രശസ്ത നർത്തകി മേതിൽ ദേവികയുടെ " അഹല്യ " എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള മോഹിനിയാട്ടമായിരുന്നു പരിപാടിയുടെ മുഖ്യ ആകർഷണം . പ്രശസ്ത പിന്നണി ഗായിക ചിത്ര അരുണിന്റെ സംഗീത നിശ, പ്രശസ്ത പുല്ലാംകുഴൽ വായനക്കാരൻ രാജേഷ് ദർപ്പണ , ജിതിൻ പാലക്കാട്, ബിജു ജോർജ് എന്നിവർ ചേർന്നവതരിപ്പിച്ച ഫ്യൂഷൻ മ്യൂസിക്ക് എന്നിവ ചടങ്ങിന് മാറ്റുക്കൂട്ടി.

Read Also - മസ്‌കറ്റ് ഇന്ത്യൻ സ്കൂൾ പുതിയ പ്രിൻസിപ്പാളിനെ നിയമിച്ചില്ല, വേണ്ടത്ര അധ്യാപകരില്ല; രക്ഷിതാക്കള്‍ പരാതി നല്‍കി

കൂട്ടായ്മ ഏർപ്പെടുത്തിയ നാട്യ മയൂരി പുരസ്ക്കാരം മേതിൽ ദേവികക്ക് , ലാൽ ജോസ് സമ്മാനിച്ചു . കൂട്ടായ്മയിലെ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ, വിഭവ സമൃദമായ ഓണ സദ്യ, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളെ ആദരിക്കൽ എന്നിവയായിരുന്നു രണ്ടാം ദിവസത്തെ പരിപാടിയുടെ സവിശേഷത. 2013ൽ ആരംഭിച്ച പാലക്കാട് കൂട്ടായ്മ ഒമാനിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത് മുൻപന്തിയിലാണ്. പ്രോഗ്രാം കൺവീനർ ശ്രീ പ്രവീൺ എല്ലാവർക്കും സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രഷറർ ശ്രീ ജഗദീഷ് നന്ദി പ്രകാശിപ്പിച്ചു. ഹരിഗോവിന്ദ്, ജിതേഷ്, ചാരുലത ബാലചന്ദ്രൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...