വാഹനത്തിൽ നിന്നും ലോഡിറക്കുന്നതിനിടെ അബദ്ധത്തിൽ പൈപ്പ് ശരീരത്തിലേക്ക് വീണാണ് അപകടം സംഭവിച്ചത്.

റിയാദ്: ട്രക്കിൽ നിന്ന് ലോഡിറക്കുന്നതിനിടെ പൈപ്പുകൾ ദേഹത്ത് വീണ് മലയാളി ദാരുണമായി മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിലുണ്ടായ അപകടത്തിൽ തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശി സക്കീറാണ് മരിച്ചത്.

വാഹനത്തിൽ നിന്നും ലോഡിറക്കുന്നതിനിടെ അബദ്ധത്തിൽ പൈപ്പ് ശരീരത്തിലേക്ക് വീണാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പത്ത് വർഷത്തിലധികമായി ദമ്മാമിൽ ട്രൈയിലർ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

Read More-  പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് രേഖകള്‍ പുനഃപരിശോധിക്കുന്നു

12000ത്തിലധികം വ്യാജ പാക് പാസ്‌പോർട്ടുകൾ പിടിച്ചെടുത്ത് സൗദി അധികൃതര്‍

റിയാദ്: 12000ത്തില്‍ അധികം വ്യാജ പാകിസ്ഥാൻ പാസ്‌പോർട്ടുകൾ അഫ്ഗാൻ പൗരന്മാരില്‍ നിന്ന് പിടികൂടി. സൗദി അധികൃതരാണ് വ്യാജ പാസ്പോര്‍ട്ടുകള്‍ കണ്ടെടുത്തത്. ദി എക്‌സ്പ്രസ് ട്രിബ്യൂൺ എന്ന പാക് പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന വിവിധ പാസ്‌പോർട്ട് കേന്ദ്രങ്ങൾ വഴി അഫ്ഗാൻ പൗരന്മാർ വ്യാജ പാസ്പോര്‍ട്ട് സ്വന്തമാക്കുന്നുവെന്ന് സൗദി അധികൃതർ പാകിസ്ഥാനെ അറിയിച്ചു. റിയാദിലെ പാക് എംബസിയെയാണ് ഇക്കാര്യം അറിയിച്ചത്. വ്യാജ പാസ്പോര്‍ട്ട് സംബന്ധിച്ച് അന്വേഷണം നടത്താന്‍ പാക് ആഭ്യന്തര മന്ത്രാലയം, ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്‌ഐ‌എ), സർക്കാർ ഏജൻസികൾ എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെടുന്ന ഉന്നതതല കമ്മിറ്റി രൂപീകരിച്ചു.

വ്യാജ പാസ്പോര്‍ട്ട് വിതരണം ചെയ്യുന്നവരെ കണ്ടെത്തുകയാണ് കമ്മിറ്റിയുടെ പ്രാഥമിക ചുമതല. ഇവരുടെ പട്ടിക തയ്യാറാക്കി നിയമ നടപടി സ്വീകരിക്കും. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് അഫ്ഗാൻ പൗരന്മാർക്ക് വ്യാജ പാക് പാസ്‌പോർട്ടുകൾ നൽകിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉമര്‍ ജാവേദ് എന്നയാളെ ലാഹോറില്‍ കസ്റ്റഡിയിലെടുത്തെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം