മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, മുനവർ, അൽതാഫ് എന്നിവർ രംഗത്തുണ്ട്.

റിയാദ്: ഹൃദയാഘാതം മൂലം മലയാളി യുവാവ് റിയാദിൽ നിര്യാതനായി. മലപ്പുറം പാണ്ടിക്കാട് സ്വദേശി പുഴക്കൽ സമീൽ (38) ആണ് മരിച്ചത്. പിതാവ്: മുഹമ്മദ് സലീം, മാതാവ്: സുബൈദ, ഭാര്യ: സുബൈദ, മക്കൾ: മുഹമ്മദ് ഷീറാസ്, സുഹൈൽ മുഹമ്മദ്, ഷയാൻ ഷാസ്. മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, മുനവർ, അൽതാഫ് എന്നിവർ രംഗത്തുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

Read Also - പ്രധാന റോഡിലൂടെ മോട്ടോര്‍ ബൈക്ക് സ്റ്റണ്ട് നടത്തി മൂന്ന് യുവതികള്‍; ഒടുവില്‍ 'പണി' കിട്ടി

അവധി കഴിഞ്ഞെത്തി പിറ്റേദിവസം മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

റിയാദ്: അവധി കഴിഞ്ഞെത്തി പിറ്റേദിവസം റിയാദിലെ താമസസ്ഥലത്ത് മരിച്ച മലയാളിയുടെ മൃതദേഹം ഇന്ന് (വെള്ളിയാഴ്ച) നാട്ടിലെത്തും. കൊല്ലം കടപ്പാക്കട ശാസ്ത്രി ജങ്ഷൻ പൂലച്ചിറ വയലിൽ വീട്ടിൽ സതീഷ് കുമാറിെൻറ (51) മൃതദേഹമാണ് ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ വ്യാഴാഴ്ച രാത്രി കൊണ്ടുപോയത്.

12 വർഷമായി റിയാദിൽ ഹൗസ് ഡ്രൈവറായിരുന്ന ഇദ്ദേഹം കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10 മണിക്കാണ് അവധി കഴിഞ്ഞ് നാട്ടിൽനിന്ന് തിരിച്ചെത്തിയത്. ശനിയാഴ്ചയാണ് റിയാദിലെ അൽഖലീജ് ഡിസ്ട്രിക്റ്റിലെ താമസസ്ഥലത്ത് മരിച്ചത്. ശനിയാഴ്ച ഉച്ച വരെ സൃഹൃത്തുകളുമായി ഫോണിൽ സംസാരിച്ചിരുന്നു. വാട്സ് ആപ്പിൽ ലാസ്റ്റ് സീൻ ആയി കാണിച്ചത് ശനിയാഴ്ച ഉച്ചക്ക് ഒരു മണിയാണ്. എന്നാൽ അതിന് ശേഷം പിറ്റേന്ന് ഞായറാഴ്ച രാവിലെ വരെ ഒരു വിവരങ്ങളും ഇല്ലാതായതോടെ സൃഹൃത്തുക്കൾ റൂമിൽ അന്വേഷിച്ച് എത്തിയപ്പോൾ മരിച്ചുകിടക്കുന്നതാണ് കണ്ടത്. സ്വാഭാവിക മരണമാണെന്നാണ് മെഡിക്കൽ രേഖകളിലുള്ളത്.

പിതാവ്: പരേതനായ കൃഷ്ണൻ കുട്ടി, മാതാവ്: കൃഷ്ണമ്മ, ഭാര്യ: ജനനി നിർമല, മക്കൾ: കാവ്യ, കൃഷ്ണ. മൃതദേഹം നാട്ടിൽ അയക്കാൻ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ചത് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ആക്റ്റിങ് ചെയർമാൻ റിയാസ് തിരൂർക്കാട്, ജനറൽ കൺവീനർ ഷറഫു പുളിക്കൽ, ജാഫർ വീമ്പൂർ, ഹനീഫ മുതുവല്ലൂർ എന്നിവരുടെ നേതൃത്വത്തിലാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...