തിരിച്ചറിയാതിരിക്കാന്‍ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് ഉള്‍പ്പെടെ മറച്ചായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്.

ദുബൈ: അപകടകരമായ രീതിയില്‍ മോട്ടോര്‍ബൈക്ക് സ്റ്റണ്ട് നടത്തി മൂന്ന് യുവതികള്‍. യുവതികള്‍ സ്റ്റണ്ട് ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

തിരിച്ചറിയാതിരിക്കാന്‍ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് ഉള്‍പ്പെടെ മറച്ചായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. മോട്ടോര്‍ ബൈക്കില്‍ നിന്നു കൊണ്ട് ഓടിക്കുക, വണ്‍ വീല്‍ ഡ്രൈവിങ്, ഹാന്‍ഡില്‍ ഉപയോഗിക്കാതെ വാഹനമോടിക്കുക എന്നീ കുറങ്ങളാണ് ഇവര്‍ ചെയ്തതെന്ന് ദുബൈ ട്രാഫിക് പൊലീസ് തലവന്‍ മേജര്‍ ജനറല്‍ സെയ്ഫ് അല്‍ മസ്‌റൂയി പറഞ്ഞു. യുവതികള്‍ സ്റ്റണ്ട് ചെയ്യുന്ന വീഡിയോ വൈറലായതോടെ ഇത് ശ്രദ്ധയില്‍പ്പെട്ട് നടത്തിയ അന്വേഷണത്തില്‍ മൂന്ന് യുവതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

അറസ്റ്റിലായ യുവതികളെ ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ചതായി സമ്മതിച്ചു. തുടര്‍ന്ന് ഇവരുടെ ബൈക്കുകള്‍ കണ്ടുകെട്ടി. ജീവന്‍ അപകടപ്പെടുത്തുന്ന രീതിയില്‍ വാഹനമോടിക്കുന്നത് ഉള്‍പ്പെടെ നിരവധി ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തി. 2,000 ദിര്‍ഹം പിഴയും ഡ്രൈവിങ് ലൈസന്‍സില്‍ 23 ട്രാഫിക് ബ്ലാക്ക് പോയിന്റും ചുമത്തി. ഇതിന് പുറമെ രണ്ട് മാസത്തേക്ക് വാഹനം പിടിച്ചെടുക്കുകയും ചെയ്തു. യുഎഇ ട്രാഫിക് നിയമപ്രകാരം കണ്ടുകെട്ടിയ വാഹനങ്ങള്‍ വീണ്ടെടുക്കുന്നതിന് 50,000 ദിര്‍ഹം ചെലവ് വരും. അശ്രദ്ധമായി വാഹനമോടിക്കുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ പൊതുജനങ്ങള്‍ക്ക് 901 എന്ന നമ്പരില്‍ വിളിച്ചോ സ്മാര്‍ട്ട് ആപ്ലിക്കേഷനിലൂടെയോ റിപ്പോര്‍ട്ട് ചെയ്യാം. 

Read Also-  സ്‌പോണ്‍സറുടെ മകന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; വീട്ടുജോലിക്കാരിക്ക് വന്‍തുക നഷ്ടപരിഹാരം

View post on Instagram

രണ്ടു ടയറുകളില്‍ കാറോടിച്ച് യുവാവ്; പിന്നീട് സംഭവിച്ചത്...

ഹായില്‍: രണ്ടു ടയറുകളില്‍ കാറോടിച്ച് അഭ്യാസപ്രകടനം നടത്തി യുവാവ്. സൗദി അറേബ്യയിലെ ഹായിലിലാണ് സംഭവം. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്ന രീതിയില്‍ നമ്പര്‍ പ്ലേറ്റില്ലാത്ത കാര്‍ ഉപയോഗിച്ച് പ്രധാന റോഡിലാണ് ഇയാള്‍ വാഹനാഭ്യാസ പ്രകടനം നടത്തിയത്.

വാഹനാഭ്യാസ പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ യുവാവിനെ ഹായിലില്‍ ട്രാഫിക് ഡയറക്ടറേറ്റ് പിടികൂടി. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. യുവാവിന്റെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവാവിനെതിരായ കേസ് പ്രത്യേക ട്രാഫിക് അതോറിറ്റിക്ക് കൈമാറിയതകായി സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...