മൂന്നു ദിവസത്തിലധികമായി ഇദ്ദേഹത്തെ കുറിച്ച് ഒരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് ഭാര്യ സ്പോൺസറെ ബന്ധപ്പെടുകയും തുടർന്ന് റൂം തുറന്നു നോക്കിയപ്പോൾ മരിച്ചു കിടക്കുന്നതാണ് കണ്ടത്.
റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. കോഴിക്കോട് തച്ചംപൊയിൽ വാടിക്കൽ അബ്ദുൽ റഷീദ് (41) ആണ് ദമ്മാമിൽ മരിച്ചത്. 12 ദിവസം മുൻപാണ് ഹൗസ് ഡ്രൈവറായി പുതിയ വിസയിൽ ദമ്മാമിലെത്തിയത്. മൂന്നു ദിവസത്തിലധികമായി ഇദ്ദേഹത്തെ കുറിച്ച് ഒരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് ഭാര്യ സ്പോൺസറെ ബന്ധപ്പെടുകയും തുടർന്ന് റൂം തുറന്നു നോക്കിയപ്പോൾ മരിച്ചു കിടക്കുന്നതാണ് കണ്ടത്. ഹൃദയ സ്തംഭനമാണ് മരണ കാരണം. മയ്യിത്ത് ദമാമിൽ മറവ് ചെയ്യുന്നതിനു വേണ്ടിയുള്ള നടപടി ക്രമങ്ങൾ കെഎംസിസി ജീവകാരുണ്യ വിഭാഗം ചെയ്തു വരുന്നു. ഭാര്യ സഈദ. മക്കൾ: ഹാദിൽ മുബാറക് (ദുബൈ മദീന സൂപ്പർ മാർക്കറ്റ് ) ഷാമിൽ മുബാറക്, സിയാജബിൻ.
Read Also - അവധിക്ക് നാട്ടില്‍ പോയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
വിസ പാസ്‌പോർട്ടിൽ സ്റ്റാമ്പ് ചെയ്യല്‍; 12 രാജ്യക്കാരെ കൂടി ഒഴിവാക്കുന്നു
റിയാദ്: സൗദി അറേബ്യയിലേക്കുള്ള സന്ദര്‍ശന, തൊഴില്‍, താമസ വിസകള്‍ പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യുന്ന രീതി 12 രാജ്യക്കാര്‍ക്ക് കൂടി ഒഴിവാക്കുന്നു. രണ്ട് മാസം മുമ്പ് ഇന്ത്യയടക്കം ഏഴ് രാജ്യങ്ങള്‍ക്ക് നടപ്പാക്കിയതിന്റെ തുടര്‍ച്ചയാണിത്.
പാകിസ്ഥാന്‍, യമന്‍, സുഡാന്‍, ഉഗാണ്ട, ലബനാന്‍, നേപ്പാള്‍, തുര്‍ക്കി, ശ്രീലങ്ക, കെനിയ, മൊറോക്കോ, തായ്‌ലന്റ്, വിയറ്റ്‌നാം എന്നീ 12 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് സൗദി വിസ സ്റ്റാമ്പ് ചെയ്യുന്നതിന് പകരം പേപ്പര്‍ വിസ നടപ്പാക്കുന്നത്. ഇന്ത്യ, യുഎഇ, ഈജിപ്ത്, ജോര്‍ദാന്‍, ഇന്തോനേഷ്യ, ഫിലിപൈന്‍സ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മെയ് ഒന്നുമുതല്‍ ക്വു ആര്‍ കോഡുള്ള പേപ്പര്‍ വിസ ഏര്‍പ്പെടുത്തിയിരുന്നു.
ഈ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ വിമാനത്താവളത്തില്‍ പാസ്‌പോര്‍ട്ടിനൊപ്പം പേപ്പര്‍ വിസ കാണിച്ചാല്‍ മതിയെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. അടുത്ത മൂന്നു മാസത്തിനുള്ളില്‍ ഘട്ടം ഘട്ടമായാണ് ഈ 12 രാജ്യങ്ങള്‍ക്ക് വ്യവസ്ഥ നടപ്പാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
