നാട്ടിൽ നിന്ന് വെള്ളിയാഴ്ച രാത്രി 10 മണിക്കാണ് റിയാദിൽ തിരിച്ചെത്തിയത്. 12 വർഷമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം ഹൗസ് ഡ്രൈവറായാണ് ജോലി ചെയ്തിരുന്നത്.

റിയാദ്: അവധികഴിഞ്ഞ് നാട്ടിൽനിന്ന് റിയാദിലെത്തി രണ്ടാംദിനം മലയാളി നിര്യാതനായി. കൊല്ലം കടപ്പാക്കട ശാസ്ത്രി ജങ്ഷൻ പൂലച്ചിറ വയലിൽ വീട്ടിൽ സതീഷ് കുമാർ (51) ആണ് റിയാദിലെ അൽഖലീജ് ഡിസ്ട്രിക്റ്റിലെ താമസസ്ഥലത്ത് മരിച്ചത്.

നാട്ടിൽ നിന്ന് വെള്ളിയാഴ്ച രാത്രി 10 മണിക്കാണ് റിയാദിൽ തിരിച്ചെത്തിയത്. 12 വർഷമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം ഹൗസ് ഡ്രൈവറായാണ് ജോലി ചെയ്തിരുന്നത്. പിതാവ്: പരേതനായ കൃഷ്ണൻ കുട്ടി, മാതാവ്: കൃഷ്ണമ്മ, ഭാര്യ: ജനനി നിർമല, മക്കൾ: കാവ്യ, കൃഷ്ണ. മൃതദേഹം നാട്ടിൽ അയക്കാൻ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ആക്റ്റിങ് ചെയർമാൻ റിയാസ് തിരൂർക്കാട്, ജനറൽ കൺവീനർ ഷറഫു പുളിക്കൽ, ജാഫർ വീമ്പൂർ, ഹനീഫ മുതുവല്ലൂർ എന്നിവർ രംഗത്തുണ്ട്. 

Read Also -  ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്; കേരളത്തിലേക്ക് ഉള്‍പ്പെടെ പറക്കാം, വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച് എയര്‍ലൈന്‍

റോഡ് മുറിച്ചുകടക്കവേ കാറിടിച്ച് പ്രവാസി മരിച്ചു

റിയാദ്: റോഡ് മുറിച്ചുകടക്കവേ യു.പി. സ്വദേശി കാറിടിച്ച് മരിച്ചു. തെക്കൻ സൗദി അതിർത്തി മേഖലയിൽ നജ്റാനിലെ അറീസയിലാണ് റോഡ് മുറിച്ചു കടക്കവേ വാഹനമിടിച്ച് മുഹമ്മദ് ഫറാഷ് ഗുൽഫാം (30) മരിച്ചത്. നജ്റാൻ സൂഖ് ഷഖ്വാനിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. 

ഒരു യമൻ പൗരനോടൊപ്പം മുഹമ്മദ് ഫറാഷ് റോഡ് മുറിച്ചു കടക്കുകയായിരുനനു. അതിവേഗതയിലെത്തിയ വാഹനം ഇടിച്ച് രണ്ടു പേരും തൽക്ഷണം മരിച്ചു. കിങ് ഖാലിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നജ്റാനിൽ ഖബറടക്കി. നജ്റാൻ കെ.എം.സി.സി പ്രവർത്തകരായ സലീം ഉപ്പള, സത്താർ തച്ചനാട്ടുകര തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇതിനാവശ്യമായ നിയമനടപടികൾ പൂർത്തീകരിച്ചത്. ഫറാഷിന്റെ സഹോദരൻ ഫയാസും സുഹൃത്തുക്കളും ഖബറടക്ക ചടങ്ങിൽ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...