ഏറെ നാളായി ബുറൈദയില്‍ സെയില്‍സ് മാനായി ജോലി ചെയ്തിരുന്ന സമീര്‍ അടുത്തിടെ സുഹൃത്തുമായി ചേര്‍ന്ന് സ്വന്തമായി ബിസിനസ് തുടങ്ങിയിരുന്നു.

റിയാദ്: സൗദി അറേബ്യയിലെ താമസസ്ഥലത്ത് മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഖസീം പ്രവിശ്യയിലെ ബുറൈദക്ക് സമീപം ഖുബൈബിലാണ് കൊല്ലം കുളത്തൂപ്പുഴ നെല്ലിമൂട് ലാമിയ മന്‍സില്‍ അലിയാരു കുഞ്ഞ് - റംലാ ബീവി ദമ്പതികളുടെ മകന്‍ സബീര്‍ അലിയെ (42) മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഏറെ നാളായി ബുറൈദയില്‍ സെയില്‍സ് മാനായി ജോലി ചെയ്തിരുന്ന സമീര്‍ അടുത്തിടെ സുഹൃത്തുമായി ചേര്‍ന്ന് സ്വന്തമായി ബിസിനസ് തുടങ്ങിയിരുന്നു. ഭാര്യ: ലാമിയ. മക്കള്‍: ആലിയ, ആദില്‍. സഹോദരങ്ങൾ: സനൽ, സജാദ്, സനൂപ്. മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ ബുറൈദ കെ.എം.സി.സി ഭാരവാഹി ഫൈസൽ ആലത്തൂർ രംഗത്തുണ്ട്.

Read Also -  പ്രവാസികൾക്ക് തിരിച്ചടിയായി സ്വദേശിവത്കരണം ശക്തമാകുന്നു; സ്വദേശി തൊഴിലാളികളുശട എണ്ണത്തിൽ വൻ വർധനവ്

ജീവന്‍ രക്ഷിക്കാനുള്ള സന്മനസുകളുടെ ശ്രമം വിഫലം; ഷരൂൺ മരണത്തിന് കീഴടങ്ങി

റിയാദ്: ജീവൻ രക്ഷിക്കാന്‍ കൈകോർത്ത സന്മനസുകളുടെ പ്രാർഥന വിഫലമാക്കി അർബുദ ബാധിതനായ യുവാവ് മരണത്തിന് കീഴടങ്ങി. സൗദിയിൽ ജോലി ചെയ്യുകയായിരുന്ന തിരുവനന്തപുരം വർക്കല സ്വദേശിയായ ഷരുൺ (27) ആണ് നാട്ടിലെത്തി ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ചത്.

കിഴക്കൻ പ്രവിശ്യയിലെ അൽഹസ ഷുഖൈഖിൽ ഇലക്ട്രീഷനായി ജോലി ചെയ്യുകയായിരുന്ന യുവാവിന് ഏതാനും മാസം മുമ്പാണ് കടുത്ത പനി ബാധിച്ചത്. ഡോക്റെ കാണിച്ച് മരുന്ന് കഴിച്ചിട്ടും അസുഖം മാറാത്തതിനെ തുടർന്ന് നാട്ടിലെത്തി ചികിത്സ തേടുകയായിരുന്നു. അപ്പോഴാണ് അർബുദമാണ് ബാധിച്ചതെന്ന് സ്ഥിരീകരിച്ചത്. 

ഏറെ സാമ്പത്തിക പ്രതിസന്ധിയിൽ ആയിരുന്ന ഷരുണിെൻറ കുടുംബത്തിന് തുടർചികിത്സ നടത്താൻ ബുദ്ധിമുട്ട് ഉണ്ടായപ്പോൾ, നവയുഗം സാംസ്കാരികവേദി അൽഹസ ഷുഖൈഖ് യൂനിറ്റ് രക്ഷാധികാരിയായ ജലീൽ കല്ലമ്പലത്തിനെ ബന്ധപ്പെട്ട് സഹായം അഭ്യർഥിച്ചു. ജലീലിെൻറയും നവയുഗം ജീവകാരുണ്യപ്രവർത്തകൻ സിയാദ് പള്ളിമുക്കിെൻറയും നേതൃത്വത്തിൽ ഷുഖൈഖ് യൂനിറ്റിെൻറ കീഴിൽ പണം സ്വരൂപിച്ചു നാട്ടിലെത്തിച്ചു. എന്നാൽ ചികിത്സ തുടരുന്നതിനിടയിൽ അസുഖം മൂർച്ഛിച്ച് അന്ത്യം സംഭവിക്കുകയായിരുനു. ഷരുണിൻറെ വിയോഗത്തിൽ നവയുഗം അനുശോചനം അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...