മബേലയില്‍ കോഫി ഷോപ്പ് ജീവനക്കാരനായിരുന്നു.

മസ്‌കറ്റ്: ചികിത്സയ്ക്കായി നാട്ടിലേക്ക് പോയ പ്രവാസി യുവാവ് മരിച്ചു. കിഡ്‌നി സംബന്ധമായ ചികിത്സക്ക് ഒരു വര്‍ഷം മുമ്പ് നാട്ടിലേക്ക് പോയ കോഴിക്കോട് ഏറാമലയില്‍ പരേതനായ കുനിയില്‍ കുഞ്ഞമ്മദിന്റെ മകന്‍ അബ്ദുല്ല (35) ആണ് മരിച്ചത്.

മബേലയില്‍ കോഫി ഷോപ്പ് ജീവനക്കാരനായിരുന്നു. കഴിഞ്ഞ മാസം 11ന് കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയ എറണാകുളത്തെ ആശുപത്രിയില്‍ നടത്തിയിരുന്നു. ഇന്നലെ ആശുപത്രിയില്‍ മരണപ്പെടുകയായിരുന്നു. മാതാവ്: മറിയം, ഭാര്യ: ജാസ്മിന മക്കള്‍: അസ്‌റ മെഹറിഷ്, ഐസിന്‍ അബ്ദുല്ല.

Read Also - നീന്തല്‍ക്കുളത്തില്‍ കുളിക്കുന്നതിനിടെ പരിക്കേറ്റ പ്രവാസി മലയാളി വ്യവസായി മരിച്ചു

റോഡ് മുറിച്ചുകടക്കവേ കാറിടിച്ച് പ്രവാസി മരിച്ചു

റിയാദ്: റോഡ് മുറിച്ചുകടക്കവേ യു.പി. സ്വദേശി കാറിടിച്ച് മരിച്ചു. തെക്കൻ സൗദി അതിർത്തി മേഖലയിൽ നജ്റാനിലെ അറീസയിലാണ് റോഡ് മുറിച്ചു കടക്കവേ വാഹനമിടിച്ച് മുഹമ്മദ് ഫറാഷ് ഗുൽഫാം (30) മരിച്ചത്. നജ്റാൻ സൂഖ് ഷഖ്വാനിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. 

ഒരു യമൻ പൗരനോടൊപ്പം മുഹമ്മദ് ഫറാഷ് റോഡ് മുറിച്ചു കടക്കുകയായിരുനനു. അതിവേഗതയിലെത്തിയ വാഹനം ഇടിച്ച് രണ്ടു പേരും തൽക്ഷണം മരിച്ചു. കിങ് ഖാലിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നജ്റാനിൽ ഖബറടക്കി. നജ്റാൻ കെ.എം.സി.സി പ്രവർത്തകരായ സലീം ഉപ്പള, സത്താർ തച്ചനാട്ടുകര തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇതിനാവശ്യമായ നിയമനടപടികൾ പൂർത്തീകരിച്ചത്. ഫറാഷിന്റെ സഹോദരൻ ഫയാസും സുഹൃത്തുക്കളും ഖബറടക്ക ചടങ്ങിൽ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...