12 വർഷമായി റിയാദിൽ ഹൗസ് ഡ്രൈവറായിരുന്ന ഇദ്ദേഹം കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10 മണിക്കാണ് അവധി കഴിഞ്ഞ് നാട്ടിൽനിന്ന് തിരിച്ചെത്തിയത്.

റിയാദ്: അവധി കഴിഞ്ഞെത്തി പിറ്റേദിവസം റിയാദിലെ താമസസ്ഥലത്ത് മരിച്ച മലയാളിയുടെ മൃതദേഹം ഇന്ന് (വെള്ളിയാഴ്ച) നാട്ടിലെത്തും. കൊല്ലം കടപ്പാക്കട ശാസ്ത്രി ജങ്ഷൻ പൂലച്ചിറ വയലിൽ വീട്ടിൽ സതീഷ് കുമാറിെൻറ (51) മൃതദേഹമാണ് ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ വ്യാഴാഴ്ച രാത്രി കൊണ്ടുപോയത്.

12 വർഷമായി റിയാദിൽ ഹൗസ് ഡ്രൈവറായിരുന്ന ഇദ്ദേഹം കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10 മണിക്കാണ് അവധി കഴിഞ്ഞ് നാട്ടിൽനിന്ന് തിരിച്ചെത്തിയത്. ശനിയാഴ്ചയാണ് റിയാദിലെ അൽഖലീജ് ഡിസ്ട്രിക്റ്റിലെ താമസസ്ഥലത്ത് മരിച്ചത്. ശനിയാഴ്ച ഉച്ച വരെ സൃഹൃത്തുകളുമായി ഫോണിൽ സംസാരിച്ചിരുന്നു. വാട്സ് ആപ്പിൽ ലാസ്റ്റ് സീൻ ആയി കാണിച്ചത് ശനിയാഴ്ച ഉച്ചക്ക് ഒരു മണിയാണ്. എന്നാൽ അതിന് ശേഷം പിറ്റേന്ന് ഞായറാഴ്ച രാവിലെ വരെ ഒരു വിവരങ്ങളും ഇല്ലാതായതോടെ സൃഹൃത്തുക്കൾ റൂമിൽ അന്വേഷിച്ച് എത്തിയപ്പോൾ മരിച്ചുകിടക്കുന്നതാണ് കണ്ടത്. സ്വാഭാവിക മരണമാണെന്നാണ് മെഡിക്കൽ രേഖകളിലുള്ളത്.

പിതാവ്: പരേതനായ കൃഷ്ണൻ കുട്ടി, മാതാവ്: കൃഷ്ണമ്മ, ഭാര്യ: ജനനി നിർമല, മക്കൾ: കാവ്യ, കൃഷ്ണ. മൃതദേഹം നാട്ടിൽ അയക്കാൻ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ചത് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ആക്റ്റിങ് ചെയർമാൻ റിയാസ് തിരൂർക്കാട്, ജനറൽ കൺവീനർ ഷറഫു പുളിക്കൽ, ജാഫർ വീമ്പൂർ, ഹനീഫ മുതുവല്ലൂർ എന്നിവരുടെ നേതൃത്വത്തിലാണ്. 

Read Also -  ഛര്‍ദ്ദി പറ്റിയ സീറ്റില്‍ ഇരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു

പ്രവാസി മലയാളി നഴ്‌സ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി നഴ്‌സിനെ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല സ്വദേശിനി ഷീബയാണ് (42) മരിച്ചത്. 

20 വര്‍ഷത്തിലേറെയായി ഇവര്‍ കുവൈത്തിലുണ്ട്. സ്വകാര്യ ക്ലിനിക്കില്‍ നഴ്‌സായിരുന്നു. അബ്ബാസിയയിലെ അപ്‌സര ബസാറിന് സമീപമുള്ള കെട്ടിടത്തിലാണ് ഇവര്‍ കുടുംബസമേതം താമസിച്ചിരുന്നത്. ഭര്‍ത്താവ് ചങ്ങനാശ്ശേരി സ്വദേശി റെജി. രണ്ടു മക്കളുണ്ട്. മകന്‍ നാട്ടില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണ്. മകള്‍ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...