അൽഉല പൗരാണിക മേഖലയിൽ നിഗൂഢ കേന്ദ്രം കണ്ടെത്തി
ഈ കേന്ദ്രത്തിന് പുരാതന ആരാധനാലയവുമായി ബന്ധമുണ്ടാകാമെന്നാണ് ഇവരുടെ നിഗമനം.

റിയാദ്: സൗദി അറേബ്യയിലെ പുരാവസ്തു മേഖലയായ അൽഉലയിൽ നിഗൂഢത നിറഞ്ഞ കേന്ദ്രം കണ്ടെത്തി. പുരാവസ്തു വകുപ്പാണ് ഇത് സംബന്ധിച്ച വിവരം കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ചരിത്രശേഷിപ്പുകൾ തേടിയുള്ള ഒരു കൂട്ടം പുരാവസ്തു ഗവേഷകരുടെയും വിദ്യാർഥികളുടെയും സംഘമാണ് ഇവ കണ്ടെത്തിയത്.
ഈ കേന്ദ്രത്തിന് പുരാതന ആരാധനാലയവുമായി ബന്ധമുണ്ടാകാമെന്നാണ് ഇവരുടെ നിഗമനം. കൂടാതെ ചതുര കള്ളികളുടെ ആകൃതിയിലുള്ള ചില പൗരാണിക അവശിഷ്ടങ്ങളും ഇവർ കണ്ടെത്തി. ഇവയുടെ ഉറവിടം, ചരിത്രം, കാലം തുടങ്ങിയവ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് ഗവേഷക സംഘം. ഇതിനു മുമ്പും അൽഉലയിലും പരിസര പ്രദേശമായ ഖൈബറിലും സമാന രീതിയിലുള്ള ഘടനകൾ കണ്ടെത്തിയിരുന്നു. അൽഉല മേഖല ലോക പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ച പുരാവസ്തു കേന്ദ്രമാണ്.
(ഫോട്ടോ: അൽഉല പൗരാണിക മേഖലയിൽ കണ്ടെത്തിയ നിഗൂഢ കേന്ദ്രത്തിൽ ഗവേഷക സംഘം)
Read Also - ഗര്‍ഭപാത്രത്തിനകത്ത് മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ; അതിജീവനത്തിന്റെ പുത്തന്‍ പ്രതീക്ഷയായി മര്‍യം
സംരക്ഷിത വന്യജീവി മേഖലയിൽ 27 മാൻ കുഞ്ഞുങ്ങൾ പിറന്നു
റിയാദ്: സൗദി വടക്കൻ അതിർത്തി മേഖലയിലെ സക്കാകയിലുള്ള കിങ് സൽമാൻ റോയൽ സംരക്ഷിത വന്യജീവി മേഖലയിൽ 27 മാൻ കുഞ്ഞുങ്ങൾ പിറന്നു. ഇതാദ്യമായാണ് ഇത്രയും കുഞ്ഞുങ്ങൾ ഇവിടെ പിറക്കുന്നത്.
വന സംരക്ഷണ നിയമം ശക്തമാക്കിയ ശേഷമാണ് ഇത്രയും പ്രജനനം നടന്നതെന്ന് ഇവിടെയുള്ള മേൽനോട്ടക്കാർ പറഞ്ഞു. മാനുകളെയും വംശനാശ ഭീഷണി നേരിടുന്ന മറ്റ് നിരവധി ജീവജാലങ്ങളെയും മുമ്പ് ജനങ്ങൾ വേട്ടയാടിയിരുന്നു. ഇതുകാരണം നിരവധി ജീവജാലങ്ങൾ അപ്രത്യക്ഷമാകുന്നു എന്ന് പഠനങ്ങൾ റിപ്പോർട്ട് ചെയ്തു. തുടർന്നാണ് സൗദി അറേബ്യയിൽ വനം വന്യജീവി സംരക്ഷണ നിയമം കർശനമാക്കിയത്.
ഇതോടെ പല ജീവജാലങ്ങളുടെയും സംരക്ഷണവും സുരക്ഷയും വനം പരിസ്ഥിതിവകുപ്പ് ഉറപ്പ് വരുത്തി. ഇത് ഇവയുടെ പ്രജനനം ക്രമാതീതമായി വർധിക്കാൻ കാരണമായി. കിങ് സൽമാൻ റോയൽ റിസർവിൽ ഏകദേശം 350 ഓളം മൃഗങ്ങളും പക്ഷികളും ഉരഗങ്ങളും ഉള്ളതായാണ് കണക്ക്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...