സെപ്തംബര്‍ 10 ഞായറാഴ്ച മുതല്‍ പുതിയ ആസ്ഥാന മന്ദിരത്തിലായിരിക്കും പ്രവര്‍ത്തനമെന്ന് അധികൃതര്‍ അറിയിച്ചു.

ദോഹ: ഖത്തറിലെ വാദി അല്‍ ബനാത്തില്‍ പുതിയ പാസ്‌പോര്‍ട്ട് ഓഫീസ് നാളെ മുതല്‍ പ്രവര്‍ത്തനം തുടങ്ങും. അല്‍ ഗരാഫയിലെ പഴയ കെട്ടിടത്തില്‍ നിന്നാണ് പുതിയ ഓഫീസിലേക്ക് പ്രവര്‍ത്തനം മാറ്റിയത്. 

സെപ്തംബര്‍ 10 ഞായറാഴ്ച മുതല്‍ പുതിയ ആസ്ഥാന മന്ദിരത്തിലായിരിക്കും പ്രവര്‍ത്തനമെന്ന് അധികൃതര്‍ അറിയിച്ചു. ഞായര്‍ മുതല്‍ വ്യാഴാഴ്ച വരെ രാവിലെ ഏഴ് മണി മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും ഒരു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയുമാണ് ഓഫീസ് സമയം. സന്ദര്‍ശകര്‍ക്ക് ഗേറ്റ്1,3 എന്നിവയിലൂടെ ഓഫീസില്‍ പ്രവേശിക്കാം. ബേസ്‌മെന്റ് ബി1ല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. പുതിയ പാസ്‌പോര്‍ട്ട് ഓഫീസ് ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിന് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി സന്ദര്‍ശിച്ച് സൗകര്യങ്ങളും സേവന കേന്ദ്രങ്ങളും വിലയിരുത്തി. 

Read Also - രണ്ടു ടയറുകളില്‍ കാറോടിച്ച് യുവാവ്; പിന്നീട് സംഭവിച്ചത്...

ബാങ്ക് ഓഫ് ചൈനയുടെ ശാഖ സൗദിയിൽ തുറന്നു

റിയാദ്: പ്രമുഖ ചൈനീസ് ബാങ്കിൻറെ ശാഖ സൗദി അറേബ്യയിൽ പ്രവർത്തനം ആരംഭിച്ചു. ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ നാല് ബാങ്കുകളില്‍ ഒന്നായ ബാങ്ക് ഓഫ് ചൈനയുടെ ശാഖയാണ് തലസ്ഥാന നഗരമായ റിയാദിൽ തുറന്നത്. ഇരു രാജ്യങ്ങളും തമ്മിൽ ശക്തിപ്പെടുന്ന ധനകാര്യ ഇടപാടുകൾക്കായി ചൈനീസ് കറൻസി യുവാെൻറ ഉപയോഗം വിപുലമാക്കുന്നതിനുള്ള നീക്കമായാണ് ചൈനീസ് ബാങ്ക് ശാഖ തുറന്നത്. 

ഇതിനായി സൗദി ഗവൺമെൻറ് അനുമതി നൽകിയത് രണ്ട് വർഷം മുമ്പാണ്. പ്രവർത്തനം തുടങ്ങിയ ബാങ്ക് ശാഖയിൽ 20 ലധികം ജോലിക്കാരുണ്ട്. ഭൂരിഭാഗവും തദ്ദേശീയ പൗരന്മാരാണ്. രാജ്യത്ത് ശാഖ തുറക്കുന്ന രണ്ടാമത്തെ ചൈനീസ് ബാങ്കാണിത്. 2015 ൽ റിയാദിൽ ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് ചൈനയുടെ ശാഖ ആരംഭിച്ചിരുന്നു. ഈ വർഷം മേയിൽ ജിദ്ദയിലും ഇതേ ബാങ്കിെൻറ ശാഖ തുറന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...