സൗദിയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയിൽ വിനോദസഞ്ചാര പദ്ധതി
- ‘ഖിമമ് അൽസൗദ പദ്ധതി’ പ്രഖ്യാപിച്ച് കിരീടാവകാശി
- 3015 മീറ്റർ ഉയരമുള്ള കൊടുമുടിയിൽ ആഡംബര പർവത ടൂറിസത്തിൻറെ പുതിയ മുഖം

റിയാദ്: സൗദി അറേബ്യയിലെ പ്രശസ്ത വിനോദസഞ്ചാര മേഖലയായ അബഹയിലെ അൽസൗദ പർവതത്തിൽ പുതിയ ടൂറിസം പദ്ധതി പ്രഖ്യാപിച്ച് കിരീടാവകാശി. രാജ്യത്തെ തെക്കുഭാഗമായ അസീർ പ്രവിശ്യയിലുള്ള അൽസൗദ പൗർവതത്തിെൻറയും അതിെൻറ താഴ്വരയിലെ പൗരാണിക ഗ്രാമമായ റിജാൽ അൽമയുടെയും ചില ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് ‘ഖിമമ് അൽസൗദ’ എന്ന പുതിയ വിനോദസഞ്ചാര വികസന പദ്ധതി അൽസൗദ ഡെവലപ്‌മെൻറ് കമ്പനി ഡയറക്ടർ ബോർഡ് ചെയർമാൻ കൂടിയായ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചത്.
അൽസൗദ പർവതത്തിെൻറ ഏറ്റവും ഉയരം കൂടിയ കൊടുമുടിയിലാണ് ആഡംബര രീതിയിൽ പർവത ടൂറിസം സൗകര്യങ്ങൾ ഒരുക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 3015 മീറ്റർ ഉയരത്തിലാണ് ഈ കൊടുമുടി.
അഭൂതപൂർവമായ ജീവിതാനുഭവം പ്രദാനം ചെയ്യുന്നതിലൂടെ ആഡംബര പർവത ടൂറിസത്തിെൻറ പുതിയ മുഖം അൽസൗദ കൊടുമുടികൾ പ്രതിഫലിപ്പിക്കുമെന്ന് കിരീടാവകാശി പറഞ്ഞു. ‘വിഷൻ 2030’െൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ടൂറിസം, വിനോദ മേഖല വികസിപ്പിക്കുന്നതിനും പദ്ധതി വലിയ പങ്കുവഹിക്കും. മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ 2.9 കോടി റിയാലിലധികം ഇതിലൂടെ മുതൽ ചേർക്കാനാവും.
ആയിരക്കണക്കിന് തൊഴിലവസരങ്ങൾ നേരിട്ടും അല്ലാതെയും സൃഷ്ടിക്കപ്പെടും. പരിസ്ഥിതിയും പ്രകൃതി, പൈതൃക വിഭവങ്ങളും സംരക്ഷിക്കുന്നതിനും ഭാവി തലമുറകൾക്കായി അവയെ സംരക്ഷിക്കുന്നതിനുമുള്ള ആഗോള ശ്രമങ്ങൾക്കൊപ്പം ഇതിലൂടെ സൗദി അറേബ്യയും പങ്കാളിയാവുകയാണെന്നും കിരീടാവകാശി പറഞ്ഞു.
Read also - സാങ്കേതിക തകരാര്‍; എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് എമര്‍ജന്‍സി ലാന്‍ഡിങ്
വിനോദം, കായികം, സാംസ്കാരിക പരിപാടികൾ എന്നിവയ്ക്കുള്ള സൗകര്യങ്ങൾക്ക് പുറമെ 2700 ഹോട്ടൽ മുറികൾ, 1336 റെസിഡൻഷ്യൽ യൂനിറ്റുകൾ, 80,000 ചതുരശ്ര മീറ്റർ വാണിജ്യ ഇടം എന്നിവ 2033-ഓടെ വികസിപ്പിക്കും. ഖിമമ് അൽസൗദയുടെ പദ്ധതിയിൽ മൂന്ന് പ്രധാന ഘട്ടങ്ങളുണ്ട്. ആദ്യഘട്ടം 2027 ൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ആദ്യ ഘട്ടത്തിൽ 940 ഹോട്ടൽ മുറികൾ, 391 റെസിഡൻഷ്യൽ യൂനിറ്റുകൾ, 32,000 ചതുരശ്ര മീറ്റർ വാണിജ്യ ഇടം എന്നിവ ഉൾപ്പെടുമെന്നും കിരീടാവകാശി പറഞ്ഞു.
627 കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന അൽസൗദ പർവതമേഖലയിൽ കാടുകളും ചെറുതും വലുതുമായ കുന്നുകളുമാണ് ഉള്ളത്. മൊത്തം പ്രദേശത്തിെൻറ ഒരു ശതമാനം സ്ഥലത്ത് മാത്രമേ പദ്ധതിയുടെ ഭാഗമായ കെട്ടിടങ്ങൾ നിർമിക്കപ്പെടുകയുള്ളൂ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ᐧ