Asianet News MalayalamAsianet News Malayalam

വെറുതെ ഇരുന്നാല്‍ വേതനമില്ല; ജോലിക്ക് ശ്രമിക്കാത്തവര്‍ക്ക് തൊഴിൽരഹിത ധനസഹായം നല്‍കില്ലെന്ന് സൗദി മന്ത്രാലയം

അനുയോജ്യമായ തൊഴിൽ ഓഫറുകളും പരിശീലന പ്രോഗ്രാമുകളും സ്വീകരിക്കാത്തവർക്കും ധനസഹായ വിതരണം നിർത്തിവെക്കും.

gulf news no unemployment financial assistance for those who do not try for job rvn
Author
First Published Sep 15, 2023, 7:59 PM IST

റിയാദ്: സൗദി അറേബ്യയിൽ ജോലിക്ക് ശ്രമിക്കുക പോലും ചെയ്യാത്തവർക്ക് ഇനി തൊഴിൽ രഹിത വേതനമില്ല. ജോലി ചെയ്യാൻ കഴിവുള്ള പൗരൻ തൊഴിൽ അന്വേഷിക്കുന്നില്ലെങ്കിലും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ അംഗീകൃത തൊഴിൽ പ്ലാറ്റ്ഫോമുകളിൽ രജിസ്റ്റർ ചെയ്യുന്നില്ലെങ്കിലും സാമൂഹിക സുരക്ഷ പദ്ധതി വഴിയുള്ള പ്രതിമാസ ധനസഹായ വിതരണം നിർത്തിവെക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. 

അനുയോജ്യമായ തൊഴിൽ ഓഫറുകളും പരിശീലന പ്രോഗ്രാമുകളും സ്വീകരിക്കാത്തവർക്കും ധനസഹായ വിതരണം നിർത്തിവെക്കും. ധനസഹായ വിതരണം നിർത്തിവെക്കാനുള്ള തീരുമാനത്തിനെതിരെ ആവശ്യമായ രേഖകൾ സഹിതം ഗുണഭോക്താവിന് അപ്പീൽ നൽകാൻ സാധിക്കും. തൊഴിൽ, ശാക്തീകരണ അവസരങ്ങളുമായി ഗുണഭോക്താവ് പത്തു ദിവസത്തിനകം പ്രതികരിക്കണമെന്ന് വ്യവസ്ഥയുണ്ട്. അതല്ലെങ്കിൽ തൊഴിൽ അന്വേഷിക്കുന്നത് തെളിയിക്കാൻ ഗുണഭോക്താക്കൾ മന്ത്രാലയത്തിനു കീഴിലെ എംപ്ലോയ്മെന്റ് പ്ലാറ്റ്ഫോം ആയ താഖാത്തിൽ രജിസ്റ്റർ ചെയ്യണം. നിശ്ചിത സമയത്തിനകം ശാക്തീകരണ അവസരങ്ങൾ പ്രയോജനപ്പെടുത്താത്ത ഗുണഭോക്താവിനുള്ള ധനസഹായ വിതരണം നിർത്തിവെക്കും. സമീപ കാലത്ത് ശാക്തീകരണ അവസരങ്ങൾ പ്രയോജനപ്പെടുത്താത്ത 18 മുതൽ 40 വരെ പ്രായമുള്ള 7300 ലേറെ ഗുണഭോക്താക്കൾക്കുള്ള ധനസഹായ വിതരണം മന്ത്രാലയം നിർത്തിവെച്ചിരുന്നു. ധനസഹായ വിതരണ വ്യവസ്ഥകൾ ലംഘിച്ചതിനും ശാക്തീകരണ അവസരങ്ങൾ പ്രയോജനപ്പെടുത്താത്തതിനും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവശേഷി വികസന നിധി വഴി മുന്നോട്ടുവെച്ച തൊഴിലവസരങ്ങൾ നിരാകരിച്ചതിനുമാണ് ഇവർക്കുള്ള ധനസഹായ വിതരണം നിർത്തിവെച്ചത്.

Read also -  പ്രവാസി മലയാളികള്‍ക്ക് കോളടിക്കും; കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം, 200 കിലോ ലഗേജും അടിപൊളി ഭക്ഷണവും

വിഷൻ 2030 പദ്ധതിക്ക് അനുസൃതമായി, യോഗ്യത, പരിശീലനം, വിവിധ ശാക്തീകരണ പാതകൾ എന്നിവയിലൂടെ ഗുണഭോക്താക്കൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം നേടാനും അവരെ ഉൽപാദനക്ഷമതയുള്ള ആളുകളായി മാറ്റാനും വികസിത സാമൂഹിക സുരക്ഷ പദ്ധതിയിലൂടെ മന്ത്രാലയം ശ്രമിക്കുന്നു. ജോലി ചെയ്യാൻ കഴിവുള്ള മുഴുവൻ ഗുണഭോക്താക്കളും പരിശീലന, തൊഴിൽ അവസരങ്ങളുമായി പ്രതികരിക്കണമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെടുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios