പരാതി ലഭിച്ചതോടെ സുരക്ഷാ വകുപ്പുകളുടെ രഹസ്യാന്വേഷണ വിഭാഗം നടത്തിയ നീക്കത്തിലാണ് പ്രതി പിടിയിലായത്.

കുവൈത്ത് സിറ്റി: ചോക്ലേറ്റ് മോഷ്ടിച്ച കള്ളന്‍ കുവൈത്തില്‍ പിടിയില്‍. കിറ്റ്കാറ്റ്, കാഡ്ബറി, കിന്റര്‍ ഉള്‍പ്പെടെയുള്ള ചോക്ലേറ്റുകളാണ് ഇയാള്‍ മോഷ്ടിച്ചത്. സാല്‍മിയയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സഹകരണ സംഘത്തിന്റെ ശാഖയില്‍ നിന്നാണ് പ്രതി ചോക്ലേറ്റുകള്‍ മോഷ്ടിച്ചത്.

377 കുവൈത്തി ദിനാര്‍ വിലയുള്ള 23 കാര്‍ട്ടണ്‍ കിറ്റ്കാറ്റ്, 20 കാര്‍ട്ടണ്‍ കാഡ്ബറി, 12 കാര്‍ട്ടണ്‍ കിന്റര്‍ എന്നിവയാണ് പ്രതി മോഷ്ടിച്ചത്. പരാതി ലഭിച്ചതോടെ സുരക്ഷാ വകുപ്പുകളുടെ രഹസ്യാന്വേഷണ വിഭാഗം നടത്തിയ നീക്കത്തിലാണ് പ്രതി പിടിയിലായത്. ഇയാള്‍ സമാനകേസുകളില്‍ ഇതിനും മുമ്പും പിടിയിലായിട്ടുണ്ട്. ഇത് പരിഗണിച്ച കോടതി സുരക്ഷാ ക്യാമറകളിലെ ദൃശ്യങ്ങളും പ്രതിയുടെ കുറ്റസമ്മതവും കണക്കിലെടുത്ത് ഇയാള്‍ക്ക് ഒരു വര്‍ഷം തടവുശിക്ഷ വിധിക്കുകയായിരുന്നു.

Read Also - പ്രവാസി ബാച്ചിലര്‍മാരുടെ താമസസ്ഥലങ്ങളില്‍ പരിശോധന; 168 കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു

 രാജ്യത്തെ നാടുകടത്തൽ കേന്ദ്രങ്ങളിലുള്ളത് 784 പ്രവാസി തടവുകാർ; വെളിപ്പെടുത്തി കുവൈത്ത് സുരക്ഷാ അധികൃതര്‍

കുവൈത്ത് സിറ്റി: കുവൈത്തിലെ നാടുകടത്തൽ കേന്ദ്രങ്ങളിൽ നിലവില്‍ 784 തടവുകാരാണ് ഉള്ളതെന്ന് സുരക്ഷാ വൃത്തങ്ങൾ വെളിപ്പെടുത്തി. ഇതില്‍ 334 പുരുഷന്മാർ, 450 സ്ത്രീകൾ, 15 കുട്ടികൾ എന്നിവരാണുള്ളത്. നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്ന തടവുകാരിൽ ഭൂരിഭാഗവും ഏഷ്യൻ, അറബ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്. 

ഭക്ഷണം, പാനീയങ്ങൾ, ആരോഗ്യപരിപാലനം എന്നിവയ്ക്കുള്ള ചെലവുകൾക്കായി ആഭ്യന്തര മന്ത്രാലയം ഒരു തടവുകാരന് വേണ്ടി ശരാശരി പ്രതിദിനം 10 കുവൈത്തി ദിനാർ ആണ് ചെലവാക്കുന്നത്. കുട്ടികൾക്ക് പാൽ, കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒരു ദിവസത്തെ ചെലവ് ഏകദേശം 15 ദിനാർ ആണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ക്ലിനിക്കുകളും ഡെന്റൽ ക്ലിനിക്കും സജ്ജമാക്കി തടവുകാരുടെ ക്ഷേമം ഉറപ്പാക്കാൻ ജയിൽ അഡ്മിനിസ്ട്രേഷൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. യാത്രാ തീയതികളും ഉയർന്ന ടിക്കറ്റ് നിരക്കും പോലുള്ള കാരണങ്ങൾ കൊണ്ടാണ് പലരുടെയും നാടുകടത്തൽ വൈകുന്നത്. 

ഇതിനിടെ, നാടുകടത്തപ്പെട്ട ചില സ്ത്രീകൾക്ക് കുട്ടികൾക്കൊപ്പം തന്നെ യാത്ര ചെയ്യാൻ ചാരിറ്റബിൾ കമ്മിറ്റികളുടെയോ ദാതാക്കളുടെയോ സഹായത്തോടെ ടിക്കറ്റുകൾ ക്രമീകരിക്കാനാണ് ശ്രമിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ദിവസേന ഏകദേശം 150 പ്രവാസികളെ നാടുകടത്തി. എല്ലാ സുരക്ഷാ മാനദണ്ഢങ്ങളും പാലിച്ചും വനിതാ പൊലീസിന്‍റെ പിന്തുണയോടെയുമാണിത്. നാടുകടത്തല്‍ കേന്ദ്രത്തില്‍ ആകെ 1,200 പേരെയാണ് തടവില്‍ പാര്‍പ്പിക്കാനുള്ള സംവിധാനമുള്ളത്. ഇതില്‍ 700 പുരുഷന്മാര്‍ക്കും 500 സ്ത്രീകള്‍ക്കുമാണ് സൗകര്യമുള്ളത്.

Read Also -  മയക്കുമരുന്ന്, ലഹരി ഇടപാട്; റെയ്ഡ് തുടരുന്നു, പ്രവാസി ഇന്ത്യക്കാരനുൾപ്പടെ നിരവധി പേർ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം