പലസ്തീൻ പ്രശ്നം; ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി
വിമാനത്താവളത്തിൽ റിയാദ് ഡപ്യൂട്ടി ഗവർണർ ഇബ്രാഹിം ബിൻ മുഹമ്മദ് അൽ സുൽത്താനാണ് സുനകിനെ സ്വീകരിക്കാനെത്തിയത്.

റിയാദ്: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് റിയാദിലെത്തി. വ്യാഴാഴ്ച രാത്രിയിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായി അമീർ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തി. നേരത്തെ ഇസ്രായേലിലെത്തി പ്രസിഡൻറ് ഇസാക് ഹെർസോഗിനെയും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും കണ്ട ശേഷമാണ് സൗദിയിലേക്ക് പുറപ്പെട്ടത്. ഈ സാഹചര്യത്തിൽ ഏറെ രാഷ്ട്രീയപ്രാധാന്യമുള്ളതാണ് റിയാദ് സന്ദർശനവും കൂടിക്കാഴ്ചയും. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് വക്താവ് പറഞ്ഞത് പശ്ചിമേഷ്യയിൽ സൗദി അറേബ്യ തങ്ങളുടെ ഒരു സുപ്രധാന പങ്കാളിയാണെന്നാണ്.
ഹമാസിൻറെ ആക്രമണത്തിന് ശേഷം ഗാസയിലേക്ക് മനുഷ്യത്വപരമായ സഹായങ്ങളെത്തിക്കാൻ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട സുനക് സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിെൻറ അവകാശത്തെ ലണ്ടൻ പിന്തുണയ്ക്കുന്നുവെന്നും പറഞ്ഞിരുന്നു. വിമാനത്താവളത്തിൽ റിയാദ് ഡപ്യൂട്ടി ഗവർണർ ഇബ്രാഹിം ബിൻ മുഹമ്മദ് അൽ സുൽത്താനാണ് സുനകിനെ സ്വീകരിക്കാനെത്തിയത്.
ഫോട്ടോ: റിയാദിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായി അമീർ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തുന്നു
ഉടനടി ലബനാൻ വിടണം; പൗരന്മാരോട് ആവശ്യപ്പെട്ട് സൗദി അറേബ്യ
റിയാദ്: ലബനാൻ വിടാൻ സൗദി അറേബ്യ സ്വന്തം പൗരന്മാരോട് ആവശ്യപ്പെട്ടു. നിലവിൽ ലബനാനിലുള്ള സൗദി പൗരന്മാരോടാണ് ഉടൻ മടങ്ങിപ്പോകാൻ സൗദി എംബസി ആവശ്യപ്പെട്ടത്.
യാത്രാനിരോധനം പാലിക്കാൻ എല്ലാ പൗരന്മാരോടും എംബസി ആഹ്വാനം ചെയ്തു. തെക്കൻ ലെബനാൻ മേഖലയിലെ നിലവിലെ സംഭവവികാസങ്ങളെ സൗദി എംബസി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. സൗദി പൗരന്മാർ ആരും ലബനാനിലേക്ക് വരരുത്. നിലവിലുള്ളവർ ഉടൻ ലബനാൻ വിട്ടുപോകുകയും വേണം. ലബനാനിലെ പൗരന്മാരോട് ജാഗ്രത പാലിക്കാനും ഒത്തുചേരലുകളോ പ്രകടനങ്ങളോ നടക്കുന്ന സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും എംബസി ആവശ്യപ്പെടുകയും ചെയ്തു. ഏതെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ പൗരന്മാർ ബന്ധപ്പെടണമെന്നും എംബസി പ്രസ്താവനയിൽ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...