എല്ലാ മതപാഠങ്ങളും അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിക്കുന്ന നിന്ദ്യമായ പ്രവൃത്തികള്‍ അവസാനിപ്പാക്കാനുള്ള സൗദിയുടെ ആഹ്വാനം അടങ്ങിയ പ്രതിഷേധക്കുറിപ്പാണ് എംബസി ഷാര്‍ഷെ ദഫെക്ക് കൈമാറിയതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
റിയാദ്: ഖുര്‍ആന്‍ കോപ്പി കത്തിച്ചതില്‍ പ്രതിഷേധമറിയിക്കാന്‍ ഡെന്മാര്‍ക്ക് സ്ഥാനപതിയെ വിളിച്ചുവരുത്തി സൗദി അറേബ്യ. ഡെന്മാര്‍ക്കില്‍ ഖുര്‍ആന്‍ കോപ്പി കത്തിച്ചതില്‍ പ്രതിഷേധമറിയിക്കാനാണ് സൗദിയിലെ ഡെന്മാര്‍ക്ക് എംബസി ഷാര്‍ഷെ ദഫെയെ വിളിച്ചുവരുത്തിയതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
എല്ലാ മതപാഠങ്ങളും അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിക്കുന്ന നിന്ദ്യമായ പ്രവൃത്തികള്‍ അവസാനിപ്പാക്കാനുള്ള സൗദിയുടെ ആഹ്വാനം അടങ്ങിയ പ്രതിഷേധക്കുറിപ്പാണ് എംബസി ഷാര്‍ഷെ ദഫെക്ക് കൈമാറിയതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഡെന്മാര്‍ക്കില്‍ ഒരു തീവ്രവാദി സംഘം ഖുര്‍ആര്‍ കോപ്പി കത്തിക്കുകയും മുസ്ലിംകള്‍ക്കെതിരെ വിദ്വേഷ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇതിനെ അപലപിച്ച് ഈ മാസം 22ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പ്രതിഷേധക്കുറിപ്പ് കൈമാറിയത്.
Read Also - സ്വീഡനില്‍ വീണ്ടും ഖുര്‍ആന്‍ അവഹേളനം; ശക്തമായി അപലപിച്ച് സൗദിയും മുസ്ലിം വേള്‍ഡ് ലീഗും
ഖുര്‍ആന്‍ കത്തിക്കല്‍, അവഹേളനം; സ്വീഡിഷ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് യുഎഇ, അപലപിച്ച് ഒമാന്‍
ദുബൈ: വിശുദ്ധ ഖുര്‍ആന്‍ അവഹേളിച്ച സംഭവത്തില്‍ സ്വീഡിഷ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് യുഎഇ. ഖുര്‍ആനെതിരെ ആവര്‍ത്തിക്കപ്പെടുന്ന അധിക്ഷേപങ്ങളില്‍ പ്രതിഷേധിച്ചാണ് അംബാസഡര്‍ ലിസലോട്ട് ആന്‍ഡേഴ്‌സനെ വിളിച്ചുവരുത്തി യുഎഇ പ്രതിഷേധക്കുറിപ്പ് കൈമാറിയത്. ഇത് രണ്ടാം തവണയാണ് യുഎഇ സ്വീഡിഷ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുന്നത്.
വ്യാഴാഴ്ച സ്വീഡനില്‍ ഇറാഖി അഭയാര്‍ഥി ഖുര്‍ആനെ അവഹേളിച്ചിരുന്നു. ഇറാഖ് എംബസിക്ക് മുമ്പിലെത്തിയാണ് ഇയാള്‍ ഖുര്‍ആന്‍ അവഹേളനം നടത്തിയത്. ഈ സാഹചര്യത്തിലാണ് യുഎഇ സ്വീഡിഷ് അംബാസഡറെ വിളിച്ചുവരുത്തിയത്. തുടര്‍ച്ചയായ ഖുര്‍ആന്‍ അധിക്ഷേപങ്ങള്‍ക്ക് സ്വീഡന്‍ അനുമതി നല്‍കുന്നതില്‍ പ്രതിഷേധിച്ചാണിത്. വിവിധ അറബ് രാജ്യങ്ങള്‍ സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
സംഭവത്തെ ഒമാന്‍ ശക്തമായി അപലപിച്ചു. ഖുര്‍ആന്‍ കോപ്പികള്‍ കത്തിക്കാനും അവഹേളിക്കാനും തീവ്രവാദികള്‍ക്ക് വീണ്ടും അനുമതി നല്‍കിയ സ്വീഡനിലെ അധികൃതരുടെ നടപടിയെ ഒമാന്‍ ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. മുസ്ലിംകളുടെ വികാരങ്ങള്‍ക്കും വിശുദ്ധിക്കും എതിരായ പ്രകോപനപരമായ പ്രവര്‍ത്തനങ്ങളെ അപലപിക്കുന്നതായും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
Read Also - അല്‍ അഖ്‌സ മസ്ജിദ് അതിക്രമം; അപലപിച്ച് സൗദിയും മുസ്ലിം വേള്‍ഡ് ലീഗും
ഖുര്‍ആന്‍ കോപ്പികള്‍ കത്തിക്കാനും അവഹേളിക്കാനും ചില തീവ്രവാദികള്‍ക്ക് ആവര്‍ത്തിച്ച് അനുമതി നല്‍കുന്ന സ്വീഡിഷ് അധികൃതരുടെ തീരുമാനത്തെ സൗദി ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയം സൗദിയിലെ സ്വീഡിഷ് എംബസിയുടെ ഷര്‍ഷെ ദഫേയെ വിളിച്ചുവരുത്തി പ്രതിഷേധ കുറിപ്പ് കൈമാറി. ഖുര്‍ആന്‍ പകര്‍പ്പ് കത്തിച്ച സംഭവത്തില്‍ മുസ്ലിം വേള്‍ഡ് ലീഗും ശക്തമായ ഭാഷയില്‍ അപലപിച്ചു. മതപരവും മാനുഷികവുമായ എല്ലാ മര്യാദകളെയും തത്വങ്ങളെയും ലംഘിക്കുന്ന അസംബന്ധവും ഹീനവുമായ പ്രവൃത്തികളെ അപലപിക്കുന്നതായി മുസ്ലിം വേള്‍ഡ് ലീഗ് പ്രസ്താവനയില്‍ പറഞ്ഞു.
