ചെങ്കടലിന്‍റെയും അറേബ്യൻ ഉൾക്കടലിന്‍റെയും തീരങ്ങളിൽ ആറ് കോടി കണ്ടൽ തൈകൾ ഇതിനകം നട്ടുപിടിപ്പിച്ചു.
റിയാദ്: സൗദി അറേബ്യയുമായി ബന്ധപ്പെട്ട കടൽത്തീരങ്ങളിൽ 10 കോടി കണ്ടൽക്കാടുകൾ നട്ടുപിടിപ്പിക്കുന്നു. ചെടികളും മരങ്ങളും നട്ട് വളർത്തി മരഭൂമിയെ ഹരിതവത്കരിക്കാൻ പ്രവർത്തിക്കുന്ന ദേശീയകേന്ദ്രമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചെങ്കടലിന്‍റെയും അറേബ്യൻ ഉൾക്കടലിന്‍റെയും തീരങ്ങളിൽ ആറ് കോടി കണ്ടൽ തൈകൾ ഇതിനകം നട്ടുപിടിപ്പിച്ചു. ഇതിൽ ഏറ്റവും കൂടുതൽ കണ്ടൽ തൈകൾ വച്ചുപിടിപ്പിച്ചത് ജിസാനിലെ ചെങ്കടൽ തീരത്താണ്. 33 ലക്ഷത്തിലധികം തൈകൾ ഇതിനകം ഇവിടെ വച്ചുപിടിപ്പിച്ചു.
സൗദി ഗ്രീൻ ഇനിഷ്യേറ്റീവ്, വിഷൻ 2030 എന്നീ പദ്ധതികളുടെ ലക്ഷ്യപ്രാപ്തിക്കാണ് ഇതെന്നും ദേശീയ കേന്ദ്രം വ്യക്തമാക്കി. കണ്ടൽക്കാടുകൾ പരിസ്ഥിതി സംരക്ഷണത്തിന് വലിയ പങ്കാണ് വഹിക്കുന്നത്. നിരവധി പാരിസ്ഥിതികം കൂടാതെ സാമ്പത്തികം ടൂറിസം മേഖലകളിലും കണ്ടൽക്കാടുകൾക്ക് വലിയ പ്രാധാന്യമുണ്ട്. അന്തരീക്ഷത്തിലെ കാർബൺ ആഗിരണത്തിന് സഹായിക്കുന്ന ഒരു സ്വാഭാവിക സംഭരണശാല കൂടിയാണ് കണ്ടൽക്കാടുകൾ.
മറ്റ് വനങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന കാര്യക്ഷമതയാണ് ഇതിെൻറ സവിശേഷത. ദേശാടന പക്ഷികളുടെ സ്വാഭാവിക ആവാസകേന്ദ്രം എന്നതിനൊപ്പം മത്സ്യസമ്പത്ത് പരമാവധി വർധിപ്പിച്ച് ഭക്ഷ്യസുരക്ഷയുണ്ടാക്കുന്നു. കണ്ടൽക്കാടുകൾ കടൽത്തീരത്തെ മാലിന്യങ്ങളെ അകറ്റാൻ സഹായിക്കുന്നു. താപനിലയും ഈർപ്പവും കുറയ്ക്കുകയും ചെയ്യും. സസ്യജാലങ്ങളെ സംരക്ഷിക്കാനും വികസിപ്പിക്കാനും നിലനിർത്താനും സംരക്ഷിക്കാനും രാജ്യത്തിന് ചുറ്റും അവ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനുമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
Read Also - വിവിധ നഗരങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ പറക്കാം; പരിമിതകാല ഓഫര്‍ പ്രഖ്യാപിച്ച് എയര്‍ലൈന്‍
കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ പുതിയ പദ്ധതിയുമായി അബുദാബി
അബുദാബി: കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ പുതിയ പദ്ധതി അവതരിപ്പിച്ച് അബുദാബി. കാര്‍ബണ്‍ ബഹിര്‍ഗമനം അഞ്ചു വര്‍ഷത്തിനകം 22 ശതമാനം കുറയ്ക്കാന്‍ ലക്ഷ്യമിടുന്നതാണ് പദ്ധതി. അബുദാബിയിലെ കാലാവസ്ഥ ഏജന്‍സിയാണ് പദ്ധതി അവതരിപ്പിച്ചത്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനായി 81 സംരംഭങ്ങളും 12 പ്രധാന പദ്ധതികളും ഏജന്‍സി നടപ്പിലാക്കും.
അന്തരീക്ഷ താപനിലയുടെ ശരാശരി വര്‍ധന 1.5 ഡിഗ്രി സെല്‍ഷ്യസിനും രണ്ട് ഡിഗ്രി സെല്‍ഷ്യസിനും ഇടയ്ക്ക് നിലനിര്‍ത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സുരക്ഷിതവും സുസ്ഥിരവുമായ സമ്പദ് വ്യവസ്ഥയുടെ ഭാഗമായുള്ള നിക്ഷേപം ആകര്‍ഷിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. പരിസ്ഥിതിയെ പരിഗണിച്ചുകൊണ്ടുള്ള പദ്ധതികളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
Read Also - വന്‍ റിക്രൂട്ട്‌മെന്റുമായി ഡിനാറ്റ; ആയിരക്കണക്കിന് പേര്‍ക്ക് തൊഴിലവസരങ്ങള്‍

ᐧ
