9,124 താമസ ലംഘകരും 4,284 അതിർത്തി സുരക്ഷാ ചട്ട ലംഘകരും 1,943 തൊഴിൽ, നിയമ ലംഘകരും പിടിയിലായി.

റിയാദ്: ഒരാഴ്ചയ്ക്കിടെ രാജ്യത്തിെൻറ വിവിധ പ്രദേശങ്ങളിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 15,351 ഓളം വിദേശികളെ അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 24 മുതൽ 30 വരെ രാജ്യത്തുടനീളം സുരക്ഷാ സേനയുടെ വിവിധ യൂനിറ്റുകൾ നടത്തിയ സംയുക്ത പരിശോധനയിലാണ് നിയമലംഘകർ പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

9,124 താമസ ലംഘകരും 4,284 അതിർത്തി സുരക്ഷാ ചട്ട ലംഘകരും 1,943 തൊഴിൽ, നിയമ ലംഘകരും പിടിയിലായി. രാജ്യത്തേക്ക് അതിർത്തിവഴി നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ 579 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 54 ശതമാനം യമനികളാണ്. 44 ശതമാനം എത്യോപ്യക്കാരും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്. 257 പേർ സൗദി അറേബ്യയിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിച്ച് പിടിക്കപ്പെട്ടു. താമസ-തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടു വരികയും അഭയം നൽകുകയും ചെയ്‌തവരും വിവരങ്ങൾ മറച്ചുവെക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരുമായ 14 പേരും പിടിയിലായിട്ടുണ്ട്. 

ആകെ 41,048 നിയമലംഘകർ നിലവിൽ നിയന്ത്രണങ്ങൾ ലംഘിച്ചതിന് നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്. അതിൽ 33,968 പുരുഷന്മാരും 7,080 സ്ത്രീകളുമാണ്. ഇവരിൽ 35,175 നിയമലംഘകരുടെ യാത്രാരേഖകൾ ലഭിക്കുന്നതിന് അവരുടെ നയതന്ത്ര കാര്യാലയങ്ങളുമായി ആഭ്യന്തരവകുപ്പ് ബന്ധപ്പെട്ടട്ടു. 1,690 നിയമലംഘകരെ അവരുടെ യാത്രാറിസർവേഷൻ പൂർത്തിയാക്കാൻ റഫർ ചെയ്തു. 9,594 നിയമലംഘകരെ ഈ കാലയളവിൽ നാടുകടത്തി.

Read Also- കേരളത്തിലേക്ക് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് രണ്ട് വിമാന കമ്പനികള്‍ കൂടി

 സൗദിയിൽ ലഹരിവേട്ട തുടരുന്നു; നിരവധി പേർ പിടിയിൽ

റിയാദ്: സൗദി അറേബ്യയിൽ വ്യാപകമായി ലഹരിവേട്ട തുടരുന്നു. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേർ പിടിയിലായി. ലഹരിമരുന്നുകളുടെ ഇറക്കുമതിയും വ്യാപനവും തടയാനായി ശക്തമായ പരിശോധനകളാണ് രാജ്യത്തുടനീളം നടക്കുന്നത്. പല ഭാഗങ്ങളിൽ നിന്നായി നിരവധി പേരാണ് ലഹരിക്കേസിൽ പിടിക്കപ്പെടുന്നത്. പിടിയിലാകുന്നവരിൽ സ്വദേശികളും വിദേശികളും ഉൾപ്പെടും. അസീർ മേഖലയിലെ ദഹ്റാൻ അൽ ജനൂബ് സെക്ടറിലെ അതിർത്തി സേന നാല് നിയമലംഘകരെ പിടികൂടി.

Read Also - മൈനകളും കാക്കകളും ഭീഷണിയാകുന്നു; തുരത്താനുള്ള രണ്ടാം ഘട്ട ക്യാമ്പയിന്‍ ഇന്ന് മുതല്‍

അതിർത്തിവഴി രാജ്യത്തേക്ക് നുഴഞ്ഞ് കയറാനുള്ള ശ്രമത്തിനിടെയാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്ന് 37 കിലോ ഹാഷിഷ് പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. ദമ്മാമിൽ ഷാബു എന്നറിയപ്പെടുന്ന മെത്താംഫെറ്റാമൈൻ മയക്കുമരുന്ന് വിൽപ്പന നടത്തിയതിന് ഒരു ഈജിപ്ഷ്യൻ പൗരനും പിടിയിലായി. അൽ ജൗഫിൽ സക്കാക്കയിലെ ഒരു ഫാമിൽ നിന്ന് ഒരു ലക്ഷത്തോളം ലഹരിഗുളികളാണ് നാർക്കോട്ടിക് കൺട്രോൾ വിഭാഗം പിടിച്ചെടുത്തത്. ഇവിടെ ഭൂഗർഭ അറയിൽ രഹസ്യമായി സൂക്ഷിച്ച് വിപണനം നടത്തിവരികയായിരുന്ന മൂന്ന് സ്വദേശികളെ അറസ്റ്റ് ചെയ്തു. കൂടാതെ ഇവരിൽ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...