മിഠായി, നട്‌സ് എന്നിവയടങ്ങുന്ന ഷിപ്‌മെന്റില്‍ ഒളിപ്പിച്ച ലഹരി ഗുളികകളാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ പിടിച്ചെടുത്തത്.
റിയാദ്: സൗദി അറേബ്യയില്‍ വന്‍ ലഹരിമരുന്ന് ശേഖരം പിടികൂടി. മിഠായി, നട്‌സ് എന്നിവയടങ്ങുന്ന ഷിപ്‌മെന്റില്‍ ഒളിപ്പിച്ച ലഹരി ഗുളികകളാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ പിടിച്ചെടുത്തത്.
6,072,291 ആംഫെറ്റാമൈന്‍ ഗുളികകളാണ് പിടിച്ചെടുത്തത്. ഒമാനിലെ ആന്റി നാര്‍കോട്ടിക്‌സ് ഡയറക്ടറേറ്റുമായും സൗദി സകാത്ത് ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റിയുമായും സഹകരിച്ചായിരുന്നു ഓപറേഷന്‍. ലഹരിമരുന്ന് ശേഖരം സൗദിയില്‍ ശേഖരിച്ച് രണ്ടുപേരെ റിയാദില്‍ അറസ്റ്റ് ചെയ്തു. സിറിയക്കാരനും സൗദി പൗരനുമാണ് അറസ്റ്റിലായത്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.
Read Also - വിവിധ നഗരങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ പറക്കാം; പരിമിതകാല ഓഫര്‍ പ്രഖ്യാപിച്ച് എയര്‍ലൈന്‍
സൗദിയിലെ കൃഷിയിടത്തിൽ ഭൂഗര്‍ഭ അറ; ടൈല്‍ പാകി മറച്ചു, പരിശോധിച്ചപ്പോൾ 18 ലക്ഷത്തിലധികം ലഹരി ഗുളികകള്‍
റിയാദ്: സൗദി അറേബ്യയില്‍ വന്‍ ലഹരിമരുന്ന് വേട്ട. അല്‍ ജൗഫ് മേഖലയില്‍ സകാക്കയിലെ ഫാമിലെ രഹസ്യ ഭൂഗര്‍ഭ ഗോഡൗണില്‍ ഒളിപ്പിച്ച 18 ലക്ഷത്തിലധികം ആംഫെറ്റാമൈന്‍ ലഹരി ഗുളികകളാണ് പിടിച്ചെടുത്തത്. ജനറല്‍ ഡയറ്കടറേറ്റ് ഓഫ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ആണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തു.
കൃഷിയിടത്തില്‍ നിന്നുമാണ് ലഹരി ഗുളികകള്‍ പിടികൂടിയത്. ഇവിടെ ഒരു വെയര്‍ഹൗസിന്റെ തറയില്‍ വലിയ കുഴിയുണ്ടാക്കി അതില്‍ ലഹരി ഗുളികകള്‍ ഒളിപ്പിക്കുകയായിരുന്നു. തറയുടെ മുകള്‍ഭാഗത്ത് വെള്ള നിറത്തിലുള്ള ടൈല്‍ പാകിയിരുന്നു. കേസില്‍ ഒരു യെമന്‍ സ്വദേശിയും മൂന്ന് സൗദി പൗരന്മാരുമാണ് അറസ്റ്റിലായത്.
സംശയാസ്പദമായ കള്ളക്കടത്തോ മറ്റ് ലംഘനങ്ങളോ ശ്രദ്ധയിൽപെട്ടാൽ 1910@zatca.gov.sa എന്ന ഇമെയിൽ വഴിയോ രാജ്യത്തിനകത്ത് നിന്ന് 1910 എന്ന നമ്പറിലോ വിദേശത്ത് നിന്ന് +966114208417 എന്ന നമ്പറിലോ ബന്ധപെടാൻ പൊതുജനത്തോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റകൃത്യം സംബന്ധിച്ച വിവരങ്ങൾ നൽകുന്നവർക്ക് സാമ്പത്തിക പാരിതോഷികം ലഭിക്കും.
Read Also - നടപടിക്രമങ്ങളില്‍ 'നട്ടംതിരിഞ്ഞ്' പ്രവാസികള്‍; വിഎഫ്എസ് വിസ സ്റ്റാമ്പിങ് കേന്ദ്രത്തില്‍ പുതിയ നിബന്ധനകള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

