പദ്ധതിയുടെ ഭാഗമായി 90 ലേറെ പരിശീലന പദ്ധതികൾ നടപ്പാക്കുന്നുണ്ട്. കഴിഞ്ഞ വർഷം ടൂറിസം മേഖലയിലെ 198 ഉന്നത ജീവനക്കാർ എക്സിക്യൂട്ടീവ് മാസ്റ്റേഴ്സ് പ്രോഗ്രാം നേടി.
റിയാദ്: സൗദി അറേബ്യയിൽ 2030 ഓടെ ടൂറിസം രംഗത്ത് 16 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ടൂറിസം മന്ത്രാലയത്തിന് പദ്ധതിയുള്ളതായി മാനവശേഷി വികസനകാര്യങ്ങൾക്കുള്ള മന്ത്രാലയ അണ്ടർ സെക്രട്ടറി മുഹമ്മദ് ബശ്നാഖ് പറഞ്ഞു. 2020 ൽ ടൂറിസം മന്ത്രാലയം ആരംഭിച്ച പരിശീലന പരിപാടിയിലൂടെ മൂന്നു വർഷത്തിനിടെ അഞ്ചു ലക്ഷം സൗദി പൗരന്മാർക്ക് പരിശീലനം ലഭ്യമാക്കി.
പദ്ധതിയുടെ ഭാഗമായി 90 ലേറെ പരിശീലന പദ്ധതികൾ നടപ്പാക്കുന്നുണ്ട്. കഴിഞ്ഞ വർഷം ടൂറിസം മേഖലയിലെ 198 ഉന്നത ജീവനക്കാർ എക്സിക്യൂട്ടീവ് മാസ്റ്റേഴ്സ് പ്രോഗ്രാം നേടി. ടൂറിസം മേഖലയിലെ സ്വദേശിവല്ക്കരണം തൊഴിലുകൾ മെച്ചപ്പെടുത്തുന്നതിലൂടെയും ഉന്നത തസ്തികകളിൽനിന്നും ആരംഭിക്കണമെന്ന് മന്ത്രാലയം വിശ്വസിക്കുന്നു. ഉന്നത തസ്തികകളിൽ ജോലി ചെയ്യാൻ സൗദികൾ യോഗ്യരാണെന്നും മുഹമ്മദ് ബശ്നാഖ് പറഞ്ഞു.
Read Also - അപ്പാർട്ട്‌മെൻറിൽ നടത്തിയ റെയ്‌ഡിൽ മയക്കുമരുന്ന് പിടിച്ചെടുത്തു; സൗദി പൗരന് 15 വർഷം തടവുശിക്ഷ
വീട്ടുജോലിക്കാരോട് മോശമായി പെരുമാറിയാൽ വന്‍തുക പിഴ, റിക്രൂട്ട്മെന്‍റ് വിലക്ക്
റിയാദ്: രാജ്യത്തെ ഗാർഹിക തൊഴിലാളികളുടെ അവകാശ സംരക്ഷണം, തൊഴിൽ സംവിധാനം എന്നിവയുമായി ബന്ധപ്പെട്ട് പുതിയ നിയമം ഉടൻ പ്രാബല്യത്തിലാവുമെന്ന് സൗദി മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. തൊഴിലാളിയോട് മോശമായി പെരുമാറിയാൽ 2,000 റിയാൽ പിഴയും ഒരു വർഷത്തെ റിക്രൂട്ട്‌മെൻറ് വിലക്കും തൊഴിലുടമ നേരിടേണ്ടി വരും. ഗാർഹിക തൊഴിൽ വിസയിലെത്തുന്ന പുരുഷന്മാരോടും സ്ത്രീകളോടും മോശമായി പെരുമാറിയതായി തെളിഞ്ഞാൽ പിഴയും റിക്രൂട്ട്‌മെൻറ് വിലക്കുമാണ് പുതിയ നിയമത്തിലെ സുപ്രധാന വ്യവസ്ഥ.
എന്നാൽ തൊഴിലുടമയുടെ വീട്ടിലെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന വീട്ടുജോലിക്കാർക്കും ശിക്ഷയുണ്ടാവും. സാമ്പത്തിക പിഴ ചുമത്താനാണ് പുതിയ നിയമം അനുശാസിക്കുന്നത്. തൊഴിൽ നിയമം ആർട്ടിക്കിൾ ഏഴിലെ രണ്ടാം ഖണ്ഡികയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ശിക്ഷകൾ. ഇത് ഇരു കക്ഷികളും തമ്മിലുള്ള പരസ്പര ബന്ധങ്ങൾ നിയന്ത്രിക്കാൻ ലക്ഷ്യമിടുന്നതാണ്. ഗാർഹിക തൊഴിലാളിയുടെ ആരോഗ്യത്തിനും ശരീര സുരക്ഷക്കും പുതിയ നിയമം കൂടുതൽ പരിഗണന കൽപിക്കുന്നു.
തൊഴിലാളിയെ അപകടകരമായ ജോലിക്ക് നിയോഗിക്കാൻ പാടില്ല. അയാളുടെ മാനുഷികമായ അന്തസ്സിനെ ബാധിക്കുന്ന രീതിയിൽ തൊഴിലുടമ പെരുമാറരുത്. ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട പിഴകൾ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റണം. എന്നാൽ കരാർപ്രകാരമുള്ള ജോലി ചെയ്യാൻ തൊഴിലാളി ബാധ്യസ്ഥനാണ്. ജോലി നിർവഹണവുമായി ബന്ധപ്പെട്ട് തൊഴിലുടമയുടെയും കുടുംബാംഗങ്ങളുടെയും ആവശ്യങ്ങൾ പാലിക്കുകയും വേണം.
Read Also - വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റു; മൂന്ന് ശസ്ത്രക്രിയകള്‍, എഴുന്നേറ്റിരിക്കാന്‍ പോലും കഴിയാതെ പ്രവാസി മലയാളി
