ഇന്ത്യന്‍ സ്‌കൂളുകള്‍ ഉൾപ്പടെയുള്ള വിദേശ സ്‌കൂളുകളിലും ഈ മാസം 20ന് ശേഷം ക്ലാസുകള്‍ ആരംഭിക്കും.

റിയാദ്: വേനലവധി കഴിഞ്ഞ് സൗദിയിലെ സ്‌കൂളുകള്‍ ഈ മാസം 20 ന് തുറക്കുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സ്‌കൂള്‍ തുറക്കുന്നതിെൻറ മുന്നോടിയായി അധ്യാപകരും അധ്യാപകേതര ജീവനക്കാരും ഈയാഴ്ച മുതല്‍ സ്‌കൂളുകളില്‍ ഹാജരാകാന്‍ മന്ത്രാലയം നിദേശം നൽകി‍.

ഇന്ത്യന്‍ സ്‌കൂളുകള്‍ ഉൾപ്പടെയുള്ള വിദേശ സ്‌കൂളുകളിലും ഈ മാസം 20ന് ശേഷം ക്ലാസുകള്‍ ആരംഭിക്കും. വേനലവധിക്ക് ശേഷം പുതിയ അധ്യാന വർഷത്തിന് തുടക്കം കുറിക്കാനുള്ള ഒരുക്കത്തിലാണ് സൗദിയിലെ സ്‌കൂളുകള്‍. നീണ്ട രണ്ട് മാസത്തെ അവധിക്ക് ശേഷമാണ് അധ്യയനം പുനരാരംഭിക്കുന്നതെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സ്കൂളുകള്‍ തുറക്കുന്നതിന്‍റെ മുന്നോടിയായി മുഴുവന്‍ വിദ്യാലയങ്ങളിലെയും ഓഫീസുകൾ പ്രവർത്തിച്ചു തുടങ്ങി. അധ്യാപകരും അധ്യാപകേതര ജീവനക്കാരും സ്‌കൂളുകളിലെത്തി ഒരുക്കങ്ങള്‍ പൂർത്തിയാക്കാന്‍ മന്ത്രാലയം നിർദേശം നൽകി.

കിൻറർഗാർട്ടൻ തലം മുതല്‍ ഹയർസെക്കൻഡറി തലം വരെയുള്ള വിദ്യാർഥികൾക്കാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. സെമസ്റ്ററുകളായി തിരിച്ചുള്ള പഠന രീതിയാണ് സൗദി സ്‌കൂളുകളില്‍ നടപ്പാക്കി വരുന്നത്. ആദ്യ സെമസ്റ്റര്‍ ഈ മാസം 20 മുതല്‍ നവംബര്‍ 15 വരെ തുടരും. സൗദിയിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ ഉൾപ്പടെയുള്ള വിദേശ സ്‌കൂളുകളും അവധി കഴിഞ്ഞ് അടുത്ത ആഴ്ചയോടെ തുറക്കും. 20 നും 23 നും ഇടയിലായാണ് പല സ്‌കൂളുകളിലും ക്ലാസുകള്‍ ആരംഭിക്കുന്നത്.

Read Also - രൂപയ്ക്ക് തകര്‍ച്ച, റെക്കോര്‍ഡ് ഇടിവ്; നാട്ടിലേക്ക് പണമയയ്ക്കാന്‍ പ്രവാസികള്‍ക്ക് മികച്ച അവസരം

സൗദിയിൽ വനിതാ ജീവനക്കാരുടെ എണ്ണം വർധിച്ചു

റിയാദ്: സൗദിയില്‍ രാജ്യത്തെ വനിതാ ജീവനക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വർധനവ് രേഖപ്പെടുത്തി. വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്കില്‍ വലിയ കുറവും രേഖപ്പെടുത്തി. കഴിഞ്ഞ വർഷം അവസാനത്തെ കണക്കുകള്‍ പ്രകാരം രാജ്യത്തെ വനിതകൾക്കിടയില്‍ തൊഴിലില്ലായമ നിരക്ക് വലിയ തോതില്‍ കുറഞ്ഞു. 

വനിതകളുടെ തൊഴിലില്ലായമ നിരക്ക് 15.4 ശതമാനത്തിലെത്തിയതായി മാനവവിഭവ ശേഷി മന്ത്രാലയത്തിെൻറ കണക്കുകള്‍ വ്യക്തമാക്കുന്നു. ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. രാജ്യത്തെ വനിതാ ജീവനക്കാരുടെ എണ്ണത്തിലുണ്ടായ അഭൂതപൂർവമായ വർധനവാണ് നിരക്ക് കുറയാന്‍ ഇടയാക്കിയത്. പുരുഷ വനിതാ അനുപാതത്തില്‍ വനിതാ പ്രാതിനിധ്യം 36 ശതമാനമായി ഉയർന്നു. വർഷം അവസാനിക്കുമ്പോള്‍ മൊത്തം വനിതാ ജീവനക്കാരുടെ എണ്ണം 14,70,000 ആയി ഉയർന്നിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം