ചില സമയങ്ങളില്‍ 26 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ വരെ കാറ്റ് വീശിയേക്കാം. ശരത്കാലത്തിലേക്ക് രാജ്യം കടക്കാനാരിക്കെയാണിത്.

ദോഹ: ഖത്തറില്‍ ഈ വാരാന്ത്യത്തില്‍ ശക്തമായ കാറ്റ് വീശും. പകല്‍ ചൂട് കൂടും. ചിലയിടങ്ങളില്‍ പൊടിക്കാറ്റിനും സാധ്യതയുണ്ട്. 

ചില സമയങ്ങളില്‍ 26 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ വരെ കാറ്റ് വീശിയേക്കാം. ശരത്കാലത്തിലേക്ക് രാജ്യം കടക്കാനാരിക്കെയാണിത്. തിരമാല 2 മുതല്‍ 5 അടി വരെ ഉയരും. ചില സമയങ്ങളില്‍ ഇത് 8 അടി വരെയാകാം. ശനിയാഴ്ച പകല്‍ ചൂടേറും. കാറ്റിന്റെ വേഗം 5-20 നോട്ടിക്കല്‍ മൈല്‍ വരെ ആയിരിക്കും. സെപ്തംബര്‍ മാസം ശരാശരി താപനില 33.1 ഡിഗ്രി ആയിരിക്കും. സെപ്തംബറില്‍ ഇതുവരെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് 1964ല്‍ ആണ്- 20.3 ഡിഗ്രിയായിരുന്നു രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് 2001ല്‍- 46.2 ഡിഗ്രി.

Read Also - പ്രതികൂല കാലാവസ്ഥ; ചില വിമാനങ്ങള്‍ രണ്ടു ദിവസത്തേക്ക് റദ്ദാക്കിയതായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

സ്വദേശിവത്കരണ നിയമം ലംഘിച്ചു; 500ലേറെ കമ്പനികള്‍ക്ക് പിഴ ചുമത്തി

ദുബൈ: യുഎഇയില്‍ സ്വദേശിവത്കരണ നിയമം ലംഘിച്ചതിന് അഞ്ഞൂറിലേറെ കമ്പനികള്‍ക്ക് പിഴ ചുമത്തി. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ആകെ 565 കമ്പനികള്‍ക്ക് പിഴ ചുമത്തിയതായി അധികൃതര്‍ വ്യക്തമാക്കി. നിയമലംഘനം നടത്തിയ കമ്പനികള്‍ക്ക് ഇരുപതിനായിരം മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെയാണ് പിഴ ചുമത്തിയത്. ചില കമ്പനികളെ തരംതാഴ്ത്തിയതായും മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.

നിലവില്‍ 81,000ത്തിലേറെ സ്വദേശികള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍. 17,000 കമ്പനികളിലാണ് ഇത്രയും സ്വദേശികള്‍ ജോലി ചെയ്യുന്നത്. 2026 അവസാനത്തോടെ സ്വകാര്യ മേഖലയില്‍ 10 ശതമാനം സ്വദേശിവത്കരണമാണ് യുഎഇ ലക്ഷ്യമിടുന്നത്.

 ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഒരു ശതമാനം സ്വദേശിവത്കരണമാണ് യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത്. അമ്പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ ആറു മാസത്തിനകം ജീവനക്കാരില്‍ ഒരു ശതമാനം സ്വദേശികളെ നിയമിക്കണമെന്നാണ് നിര്‍ദ്ദേശമുള്ളത്. വര്‍ഷത്തില്‍ രണ്ടു ശതമാനമെന്ന നിലയിലാണ് ടാര്‍ഗറ്റ്. അര്‍ദ്ധവാര്‍ഷിക സ്വദേശിവത്കരണം ജൂണ്‍ 30ഓടെ പൂര്‍ത്തിയാക്കേണ്ടിയിരുന്നതാണെങ്കിലും ജൂലൈ ഏഴ് വരെ സമയം നീട്ടി നല്‍കുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...