കിഴക്കന്‍ പ്രവിശ്യയില്‍ 48 മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസായി താപനില ഉയരുമെന്നാണ് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി സെന്റര്‍ മുന്നറിയിപ്പ് നല്‍കിയത്.
റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍ താപനില വരും ദിവസങ്ങളില്‍ ഉയരും. താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഞായറാഴ്ച മുതല്‍ ഈ ആഴ്ച അവസാനം വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 46-മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസായി താപനില ഉയരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
കിഴക്കന്‍ പ്രവിശ്യയില്‍ 48 മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസായി താപനില ഉയരുമെന്നാണ് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി സെന്റര്‍ മുന്നറിയിപ്പ് നല്‍കിയത്. റിയാദിന്റെ കിഴക്ക്, തെക്ക് പ്രദേശങ്ങളില്‍ 46 മുതല്‍ 48 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും. ജുബൈല്‍, അല്‍ ഖോബാര്‍, ദമ്മാം, ഖതീഫ്, അബ്‌ഖൈഖ്, റാസ് തനൂറ എന്നിവിടങ്ങളില്‍ ശനിയാഴ്ച അധികൃതര്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
രാവിലെ 11 മണി മുതല്‍ വൈകിട്ട് അഞ്ച് വരെ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്നത് സൂര്യാഘാതത്തിനും ഇതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും. റിയാദ്, അല്‍ഖസീം, മദീന എന്നീ മേഖലകളില്‍ ഈയാഴ്ച താപനില 45നും 48നും ഇടയില്‍ തുടരും. മദീന, റാബിഖ്, മക്ക എന്നീ പ്രദേശങ്ങളില്‍ ചൂടിനൊപ്പം പൊടിപടലങ്ങളുള്ള കാറ്റ് വീശുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Read Also - കനത്ത മഴ: യുഎഇയില്‍ നാശനഷ്ടങ്ങളുണ്ടായവരില്‍ മലയാളികളും, വാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ കേടുപാടുകള്‍
എട്ട് രാജ്യക്കാര്‍ക്ക് കൂടി ഇ-വിസ; ഈ ഗള്‍ഫ് നാട്ടിലേക്ക് ഇനി യാത്ര എളുപ്പം, പ്രഖ്യാപനവുമായി അധികൃതര്‍
റിയാദ്: എട്ടു രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തി സന്ദര്‍ശക ഇ-വിസ പദ്ധതി വിപുലീകരിക്കുമെന്ന് പ്രഖ്യാപിച്ച് സൗദി അറേബ്യ. ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സന്ദര്‍ശക വിസ ഇലക്ട്രോണിക് ആയോ അല്ലെങ്കില്‍ രാജ്യത്തിന്റെ പ്രവേശന മാര്‍ഗങ്ങളിലൊന്നില്‍ എത്തുമ്പോഴോ അപേക്ഷിക്കാം.
അല്‍ബേനിയ, അസര്‍ബൈജാന്‍, ജോര്‍ജിയ, കിര്‍ഗിസ്ഥാന്‍, മാലിദ്വീപ്, ദക്ഷിണാഫ്രിക്ക, താജികിസ്ഥാന്‍, ഉസ്ബസ്‌കിസ്ഥാന്‍ എന്നീ രാജ്യങ്ങളെയാണ് പുതിയതായി ഉള്‍പ്പെടുത്തിയതെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. എട്ടു രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തിയതോടെ ഇ-വിസ പദ്ധതിയില്‍പ്പെടുത്തിയ രാജ്യങ്ങളുടെ എണ്ണം 57 ആയി. രാജ്യം സന്ദര്‍ശിക്കാനും ബിസിനസ് ആവശ്യങ്ങള്‍ക്കും ഉംറ നിര്‍വഹിക്കാനും ഇ-വിസ ഉപയോഗിക്കാം. ഇ-വിസ എട്ട് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിലൂടെ കൂടുതല്‍ സന്ദര്‍ശകര്‍ക്ക് എളുപ്പത്തിലും വേഗത്തിലും രാജ്യത്തെ വിവിധ മേഖലകള്‍ സന്ദര്‍ശിക്കാനും ഉംറ നിര്‍വഹിക്കാനും കഴിയും.
വിസിറ്റര്‍ ഇ-വിസയ്ക്ക് ഒരു വര്‍ഷത്തെ കാലാവധിയാണുള്ളത്. ഇതുപയോഗിച്ച് ഒന്നിലേറെ തവണ രാജ്യം സന്ദര്‍ശിക്കാനും 90 ദിവസം വരെ രാജ്യത്ത് താമസിക്കാനും സാധിക്കും. 2019ല്‍ സൗദി അറേബ്യ ഇ-വിസ പദ്ധതിക്ക് തുടക്കമിട്ട ശേഷം 2022ല്‍ രാജ്യത്തെത്തിയത് 9.35 കോടി സന്ദര്‍ശകരാണ്. 2021നേക്കാള്‍ 93 ശതമാനം വര്‍ധനവാണ് ഉണ്ടായത്.
