പ്രധാന റോഡില്‍ ട്രെയിലർ മറിഞ്ഞു ഗതാഗതം തടസ്സപ്പെട്ടത് മണിക്കൂറുകളോളം
മണിക്കൂറുകളോളമാണ് ഇങ്ങനെ ഗതാഗതം പൂർണമായും നിലച്ചത്. ഇതേ തുടർന്ന് അധ്യാപകരും വിദ്യാർഥികളും സർക്കാർ ഉദ്യോഗസ്ഥരും അടക്കമുള്ളവർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി സ്ഥലങ്ങളിലും എത്താൻ കഴിഞ്ഞില്ല.

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രധാന രാജ്യാന്തര പാതയായ അബുഹദ്രിയ റോഡിൽ ട്രെയിലർ മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെ ട്രെയിലർ മറിഞ്ഞ് റോഡിന് കുറുകെ കിടക്കുകയായിരുന്നു. അതോടെ വാഹനങ്ങൾ ഇരുഭാഗത്തേക്കും പോകാനാവാതെ തടസ്സപ്പെട്ടു.
മണിക്കൂറുകളോളമാണ് ഇങ്ങനെ ഗതാഗതം പൂർണമായും നിലച്ചത്. ഇതേ തുടർന്ന് അധ്യാപകരും വിദ്യാർഥികളും സർക്കാർ ഉദ്യോഗസ്ഥരും അടക്കമുള്ളവർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി സ്ഥലങ്ങളിലും എത്താൻ കഴിഞ്ഞില്ല. അൽഖോബാർ, ഖഫ്ജി എന്നിവയെയും ബഹ്റൈൻ, കുവൈത്ത് അതിർത്തികളെയും ബന്ധിപ്പിക്കുന്ന രാജ്യാന്തര പാതയാണ് അബൂഹദ്രിയ.
ഫോട്ടോ: കിഴക്കൻ പ്രവിശ്യയിൽ റോഡിന് കുറുകെ മറിഞ്ഞുകിടക്കുന്ന ട്രെയിലർ
Read Also- ട്രക്കിൽ നിന്ന് ലോഡിറക്കുന്നതിനിടെ അപ്രതീക്ഷിത അപകടം; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
വൻ വനവത്കരണ പദ്ധതി; ആയിരം കോടി വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കും, രണ്ട് ഘട്ടങ്ങളായി പദ്ധതി നടപ്പാക്കും
റിയാദ്: ആയിരം കോടി മരങ്ങൾ നട്ടുപിടിപ്പിച്ച് രാജ്യത്ത് തരിശിടങ്ങളിൽ വനവത്കരണം നടത്താനുള്ള വൻ പദ്ധതി സൗദി അറേബ്യ പ്രഖ്യാപിച്ചു. റിയാദിൽ തിങ്കളാഴ്ച സമാപിച്ച കാലാവസ്ഥാ വാരാചരണ പരിപാടികൾക്കിടയിലായിരുന്നു പ്രഖ്യാപനം. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പരമോന്നത സമിതി ചെയർമാനുമായി ആരംഭിച്ച ഹരിത സൗദി പദ്ധതിക്ക് കീഴിലാണിത്.
കാലാവസ്ഥയുമായി ബന്ധപ്പെട്ട എല്ലാ പാരിസ്ഥിതിക വെല്ലുവിളികളെയും നേരിടാനുള്ള രാജ്യത്തിെൻറ പ്രതിബദ്ധതയുടെ ഭാഗമാണ് എല്ലാ മുക്കുമൂലകളിലും വൃക്ഷങ്ങൾ വച്ചുപിടിക്കാനുള്ള പദ്ധതി. എല്ലാ പ്രകൃതിദത്ത ആവാസ മേഖലകളിലും മരങ്ങളും സസ്യങ്ങളും വെച്ചുപിടിപ്പിക്കുന്നതിന് രൂപകൽപ്പന ചെയ്ത തന്ത്രപരമായ പദ്ധതിയാണിത്. നഗരങ്ങൾ, ഹൈവേകൾ, ഹരിത ഇടങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടും. പുതിയ മരങ്ങൾ രാജ്യത്തെ ജനങ്ങളുടെ ആരോഗ്യവും ക്ഷേമവും വർദ്ധിപ്പിക്കുന്നതിന് സംഭാവന ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കും. മരങ്ങളുടെ സാന്ദ്രത വർദ്ധിക്കുന്നത് നഗരകേന്ദ്രങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആകെ താപനില 2.2 ഡിഗ്രി സെൽഷ്യസ് കുറയ്ക്കുന്നതിനും വായുവിെൻറ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കും. നഗരങ്ങളിലെ സസ്യയിടങ്ങൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ കാർബൺ ഡൈ ഓക്സൈഡ് കുറയ്ക്കുന്നതിന് സഹായിക്കും. കൂടാതെ റോഡ്‌മാപ്പ് നടപ്പാക്കുന്നത് രാജ്യത്തുടനീളം നിരവധി തൊഴിലവസരങ്ങൾ നൽകുന്നതിന് സംഭാവന ചെയ്യുമെന്നും പ്രതീക്ഷിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...