തന്റെ പ്രതിശ്രുത വധുവിനൊപ്പം നൃത്തം ചെയ്യുന്ന സുഹൈബിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.

കെയ്‌റോ: വിവാഹ നിശ്ചയത്തിന്റെ പാര്‍ട്ടിക്കിടെ പ്രതിശ്രുത വരന് ദാരുണാന്ത്യം. 22കാരനായ സയീദ് ഖാലിദ് അല്‍ സയീദ് മുഹമ്മദ് ഇസ്മയില്‍ എന്ന സുഹൈബ് ഖാലിദ് ആണ് മരിച്ചത്. ഈജിപ്തിലാണ് സംഭവം.

ഈജിപ്തിലെ പോര്‍ട്ട് സെയ്ദിലെ ശര്‍ഖ് പ്രദേശത്തെ ഫ്രഞ്ച് ഹാളില്‍ വെച്ച് നടന്ന ആഘോഷത്തിന്റെ വീഡിയോയില്‍ സുഹൈബ് ഖാലിദിന്റെ അവസാന നിമിഷങ്ങളും പതിഞ്ഞിരുന്നു. തന്റെ പ്രതിശ്രുത വധുവിനൊപ്പം നൃത്തം ചെയ്യുന്ന സുഹൈബിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. നൃത്തത്തിനിടെ പെട്ടെന്ന് ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നെന്ന്' ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.

ഉടന്‍ തന്നെ സുഹൈബിനെ പിതാവും സുഹൃത്തുക്കളും ചേര്‍ന്ന് അല്‍ സലാം പോര്‍ട്ട് സെയ്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സുഹൈബ് കുഴഞ്ഞുവീണപ്പോഴും ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു ചടങ്ങില്‍ പങ്കെടുത്തവര്‍. എന്നാല്‍ എല്ലാവരെയും സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ മരണവാര്‍ത്ത.

Read Also -  ലോകം ശ്വാസമടക്കി, ജാന്‍ റൂസ് 'കൂളായി' നടന്നുകയറി; ഏറ്റവും നീളമേറിയ എല്‍ഇഡി സ്ലാക്ലൈനിലെ 'റെക്കോര്‍ഡ് നടത്തം'

ഇരുമ്പ് ഷീറ്റുകൾ ഇറക്കുന്നതിനിടെ അപകടം; പ്രവാസി മലയാളി മരിച്ചു

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഹസ സനാഇയ്യയിലെ സ്റ്റീൽ വർക്ക്ഷോപ്പിലുണ്ടായ അപകടത്തിൽ മരിച്ച ആലപ്പുഴ, ചെങ്ങന്നൂർ വെണ്മണി സ്വദേശി സാമുവൽ ജോണിെൻറ (48) മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. പിക്കപ്പ് വാനിൽ നിന്നും ഇരുമ്പ് ഷീറ്റുകൾ ഇറക്കുന്നതിനിടയിൽ ശരീരത്തിലേക്ക് ഷീറ്റുകൾ മറിഞ്ഞ് സാമുവൽ തൽക്ഷണം മരണപ്പെടുകയായിരുന്നു. 

തെങ്ങുംതറയിൽ നൈനാൻ ജോണിെൻറയും ശോശാമ്മയുടെയും മകനായ സാമുവൽ ഏഴ് വർഷമായി പ്രവാസിയാണ്. ഭാര്യ: തൃഷ, മക്കൾ: ജസ്റ്റിൻ, ജസ്റ്റസ്. ജോലി സ്ഥലത്തു വെച്ചുണ്ടായ അപകട മരണമായതിനാൽ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ താമസമുണ്ടായെങ്കിലും സാമൂഹിക പ്രവർത്തകനും അൽ അഹ്സ ഒ.ഐ.സി.സി ജീവകാരുണ്യ വിഭാഗം കൺവീനറുമായ പ്രസാദ് കരുനാഗപ്പള്ളിയുടെ ഇടപെടൽ കൊണ്ട് മരണം സംഭവിച്ച ഒരാഴ്ചക്കകം തന്നെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി മൃതദേഹം കൊച്ചിയിലേക്കുള്ള എമിറേറ്റ്സ് വിമാനത്തിൽ നാട്ടിലെത്തിച്ചു.അൽ അഹ്സ കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ നിന്നും സാമുവലിൻ്റെ ബോഡി പ്രസാദ് കരുനാഗപ്പള്ളിയുടെ നേതൃത്വത്തിൽ നവാസ് കൊല്ലം, ഉമർ കോട്ടയിൽ, ബാബു തേഞ്ഞിപ്പലം, ഉണ്ണികൃഷ്ണൻ, സത്താർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. വരമ്പൂർ പെന്തക്കോസ്റ്റ് മിഷൻ ചർച്ചിലെ സംസ്കാര ശുശ്രൂഷകൾക്ക് ശേഷം ചെറുവല്ലൂർ സഭാ സെമിത്തേരിയിൽ അടക്കം ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...