നടുറോഡിൽ ഏറ്റുമുട്ടല്‍; കാറപകടമുണ്ടാക്കി, പരസ്പരം വെടിവെച്ചു, രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു
ആദ്യം മനപ്പൂർവം കാറു കൊണ്ടിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചു. വെടിയേറ്റ രണ്ടുപേർ തൽക്ഷണം മരിച്ചു.

റിയാദ്: പൊതുനിരത്തിൽ കാറപകടമുണ്ടാക്കിയും പരസ്പരം വെടിവെച്ചും ഇരുവിഭാഗം യുവാക്കൾ തമ്മിൽ നടത്തിയ അതിക്രമത്തിൽ രണ്ടു പേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു.
റിയാദിന് സമീപം അൽഖർജ് പട്ടണത്തിലുണ്ടായ സംഭവത്തിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മുൻവൈരാഗ്യം തീർക്കാനാണ് യുവാക്കൾ നടുറോഡിൽ ഏറ്റുമുട്ടിയത്. ആദ്യം മനപ്പൂർവം കാറു കൊണ്ടിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചു. വെടിയേറ്റ രണ്ടുപേർ തൽക്ഷണം മരിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില അതീവഗുരുതരമാണ്. ഈ സംഭവം ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെ സൈബർ കുറ്റകൃത്യനിയമപ്രകാരം കേസെടുത്ത് അതിൽ ചിലരെയും അറസ്റ്റ് ചെയ്തു.
Read Also - ഏഴ് പുതിയ സര്‍വീസുകള്‍ കൂടി ആരംഭിക്കാന്‍ ബജറ്റ് വിമാന കമ്പനി; ഡിസംബര്‍ മുതല്‍ തുടക്കം
വൻ വനവത്കരണ പദ്ധതി; ആയിരം കോടി വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കും, രണ്ട് ഘട്ടങ്ങളായി പദ്ധതി നടപ്പാക്കും
റിയാദ്: ആയിരം കോടി മരങ്ങൾ നട്ടുപിടിപ്പിച്ച് രാജ്യത്ത് തരിശിടങ്ങളിൽ വനവത്കരണം നടത്താനുള്ള വൻ പദ്ധതി സൗദി അറേബ്യ പ്രഖ്യാപിച്ചു. റിയാദിൽ തിങ്കളാഴ്ച സമാപിച്ച കാലാവസ്ഥാ വാരാചരണ പരിപാടികൾക്കിടയിലായിരുന്നു പ്രഖ്യാപനം. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പരമോന്നത സമിതി ചെയർമാനുമായി ആരംഭിച്ച ഹരിത സൗദി പദ്ധതിക്ക് കീഴിലാണിത്.
കാലാവസ്ഥയുമായി ബന്ധപ്പെട്ട എല്ലാ പാരിസ്ഥിതിക വെല്ലുവിളികളെയും നേരിടാനുള്ള രാജ്യത്തിെൻറ പ്രതിബദ്ധതയുടെ ഭാഗമാണ് എല്ലാ മുക്കുമൂലകളിലും വൃക്ഷങ്ങൾ വച്ചുപിടിക്കാനുള്ള പദ്ധതി. എല്ലാ പ്രകൃതിദത്ത ആവാസ മേഖലകളിലും മരങ്ങളും സസ്യങ്ങളും വെച്ചുപിടിപ്പിക്കുന്നതിന് രൂപകൽപ്പന ചെയ്ത തന്ത്രപരമായ പദ്ധതിയാണിത്. നഗരങ്ങൾ, ഹൈവേകൾ, ഹരിത ഇടങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടും. പുതിയ മരങ്ങൾ രാജ്യത്തെ ജനങ്ങളുടെ ആരോഗ്യവും ക്ഷേമവും വർദ്ധിപ്പിക്കുന്നതിന് സംഭാവന ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കും. മരങ്ങളുടെ സാന്ദ്രത വർദ്ധിക്കുന്നത് നഗരകേന്ദ്രങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആകെ താപനില 2.2 ഡിഗ്രി സെൽഷ്യസ് കുറയ്ക്കുന്നതിനും വായുവിെൻറ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കും. നഗരങ്ങളിലെ സസ്യയിടങ്ങൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ കാർബൺ ഡൈ ഓക്സൈഡ് കുറയ്ക്കുന്നതിന് സഹായിക്കും. കൂടാതെ റോഡ്‌മാപ്പ് നടപ്പാക്കുന്നത് രാജ്യത്തുടനീളം നിരവധി തൊഴിലവസരങ്ങൾ നൽകുന്നതിന് സംഭാവന ചെയ്യുമെന്നും പ്രതീക്ഷിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...