പിടിയിലായവർക്കെതിരായി നിയമ നടപടികൾ പൂർത്തിയാക്കിയതായും റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

മസ്കറ്റ്; ഒമാനിൽ കള്ളനോട്ടുമായി രണ്ടു ഏഷ്യാക്കാർ റോയൽ ഒമാൻ പൊലീസിന്റെ പിടിയിൽ. ഒമാനിലെ മുസന്ദം ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പൊലീസാണ് രണ്ട് ഏഷ്യക്കാരെ പിടികൂടിയത്. പിടിയിലായവർക്കെതിരായി നിയമ നടപടികൾ പൂർത്തിയാക്കിയതായും റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Scroll to load tweet…

ഒമാനില്‍ കഴിഞ്ഞ ദിവസം പണം കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായിരുന്നു. വീടുകളില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി പണം കവര്‍ന്ന രണ്ടുപേരെയാണ് റോയല്‍ ഒമാന്‍ പൊലീസ് പിടികൂടിയത്. തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡാണ് പ്രതികളെ പിടികൂടിയത്. വീടുകളില്‍ അതിക്രമിച്ച് കയറുന്ന ഇവര്‍ വീട്ടുടമസ്ഥരെ ഭീഷണിപ്പെടുത്തിയാണ് പണം കവര്‍ന്നത്. അറസ്റ്റിലായവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. 

Read Also -  വിദേശികൾക്ക് തിരിച്ചടി; വിവിധ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പാക്കി

സൗദിയിലെ കൃഷിയിടത്തിൽ ഭൂഗര്‍ഭ അറയില്‍ നിന്ന് വന്‍തോതില്‍ ലഹരിമരുന്ന് പിടികൂടി 

റിയാദ്: സൗദി അറേബ്യയില്‍ വന്‍ ലഹരിമരുന്ന് വേട്ട. അല്‍ ജൗഫ് മേഖലയില്‍ സകാക്കയിലെ ഫാമിലെ രഹസ്യ ഭൂഗര്‍ഭ ഗോഡൗണില്‍ ഒളിപ്പിച്ച 18 ലക്ഷത്തിലധികം ആംഫെറ്റാമൈന്‍ ലഹരി ഗുളികകളാണ് പിടിച്ചെടുത്തത്. ജനറല്‍ ഡയറ്കടറേറ്റ് ഓഫ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ആണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തു. 

കൃഷിയിടത്തില്‍ നിന്നുമാണ് ലഹരി ഗുളികകള്‍ പിടികൂടിയത്. ഇവിടെ ഒരു വെയര്‍ഹൗസിന്റെ തറയില്‍ വലിയ കുഴിയുണ്ടാക്കി അതില്‍ ലഹരി ഗുളികകള്‍ ഒളിപ്പിക്കുകയായിരുന്നു. തറയുടെ മുകള്‍ഭാഗത്ത് വെള്ള നിറത്തിലുള്ള ടൈല്‍ പാകിയിരുന്നു. കേസില്‍ ഒരു യെമന്‍ സ്വദേശിയും മൂന്ന് സൗദി പൗരന്മാരുമാണ് അറസ്റ്റിലായത്. അതേസമയം മയക്കുമരുന്നു കേസുകളില്‍ രാജ്യത്ത് അറസ്റ്റ് തുടരുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...