യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ ഭാഗമായാണ് പദ്ധതി. സഹായ വസ്തുക്കള്‍ ശേഖരിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 30ലേറെ കേന്ദ്രങ്ങളാണ് തുറന്നത്.

അബുദാബി: ഗാസയിലെ ജനങ്ങള്‍ക്ക് സഹായവുമായി യുഎഇ. 68 ടണ്‍ ഭക്ഷ്യവസ്തുക്കളാണ് ഗാസയിലെ ജനങ്ങള്‍ക്കായി യുഎഇ അയച്ചത്. ഈജിപ്തിലെത്തിച്ച ദുരിതാശ്വാസ വസ്തുക്കള്‍ റഫാ അതിര്‍ത്തി വഴി ഗാലയില്‍ എത്തിച്ച് വിതരണം ചെയ്യും. 

യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ ഭാഗമായാണ് പദ്ധതി. സഹായ വസ്തുക്കള്‍ ശേഖരിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 30ലേറെ കേന്ദ്രങ്ങളാണ് തുറന്നത്. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ സംഭാവനകള്‍ നല്‍കി. കൂടാതെ നിരവധി ബിസിനസ് സംരംഭങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനകള്‍ക്ക് സഹായം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. എമിറേറ്റ്‌സ് റെഡ് ക്രസന്റ് വഴിയും പലസ്തീന്‍ ചില്‍ഡ്രന്‍സ് റിലീഫ് ഫണ്ട് വഴിയും സഹായമെത്തിക്കാനാണ് ഇവര്‍ പദ്ധതിയിടുന്നത്. എമിറേറ്റ്‌സ് റെഡ് ക്രസന്റാണ് യുഎഇയില്‍ നിന്ന് സഹായവസ്തുക്കള്‍ ശേഖരിച്ച് ദുരിതമനുഭവിക്കുന്നവര്‍ക്ക് എത്തിക്കാന്‍ സംവിധാനം ഒരുക്കിയത്. പലസ്തീന്‍ ജനതയ്ക്ക് സഹായം എത്തിക്കുന്നതിനായി ദുരിതാശ്വാസ വസ്തുക്കള്‍ സമാഹരിക്കുന്നത് യുഎഇയില്‍ തുടരുകയാണ്. കേടാകാത്ത ഭക്ഷ്യോല്‍പ്പന്നങ്ങള്‍, മരുന്ന്, പുതപ്പ്, പുതുവസ്ത്രങ്ങള്‍, കുട്ടികള്‍ക്കുള്ള ഡയപ്പര്‍ എന്നിവയാണ് ശേഖരിക്കുന്നത്. ഇവ തരംതിരിച്ച് പാക്ക് ചെയ്താണ് ഗാസയിലേക്ക് അയയ്ക്കുന്നത്. ദുരിതാശ്വാസ പദ്ധതിയിലേക്ക് സഹായം നല്‍കാന്‍ വിവിധ മാളുകളിലും സൗകര്യമൊരുക്കിയിട്ടുണ്ട്. പണമായും സഹായം സ്വീകരിക്കും. 

Read Also - പ്രവാസികൾക്ക് സന്തോഷ വാര്‍ത്ത; സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാം

ഫാസ്റ്റ് ട്രാക്ക് സര്‍വീസ് ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍; പ്രീമിയം കാര്‍ഡ് വിതരണം ആരംഭിച്ച് ആര്‍ടിഎ

ദുബൈ: വ്യക്തികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ഉപയോഗിക്കാവുന്ന പ്രീമിയം കാര്‍ഡ് പുറത്തിറക്കി ദുബൈ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). കാര്‍ഡിന്റെ വിതരണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ 40,000 ഉപയോക്താക്കള്‍ക്കാണ് കാര്‍ഡ് നല്‍കിയത്. 

അര്‍ഹരായ ഉപയോക്താക്കള്‍ക്ക് ഫോണിലേക്ക് കാര്‍ഡ് ലിങ്ക് അയച്ചു നല്‍കും. ആര്‍ടിഎയുടെ സര്‍വേകളിലും പരിപാടികളിലും പങ്കെടുക്കുന്നവരെയാണ് പ്രീമിയം കാര്‍ഡിനായി തെരഞ്ഞെടുക്കാറുള്ളത്. വ്യത്യസ്ത രീതികളിലൂടെ ആര്‍ടിഎ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നവരെയും കാര്‍ഡിന് തെരഞ്ഞെടുക്കാറുണ്ട്. ആര്‍ടിഎ ഔട്ടലറ്റുകളില്‍ ഫാസ്റ്റ് ട്രാക്ക് സര്‍വീസ്, കോള്‍ സെന്ററില്‍ അന്വേഷണങ്ങള്‍ക്ക് അതിവേഗം മറുപടി എന്നിവ കാര്‍ഡ് ഉടമകള്‍ക്കും ലഭിക്കും. പ്രത്യേക വാഹന പരിശോധന, രജിസ്ട്രഷേന്‍ സേവനങ്ങള്‍, ആര്‍ടിഎ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിലേക്കുള്ള ക്ഷണം എന്നിവയും പ്രീമിയം കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കുന്നതാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...