മസ്‌കറ്റില്‍ പ്രവാസി സമൂഹവുമായും ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും കേന്ദ്രമന്ത്രി അഭിസംബോധന ചെയ്തു.

മസ്‌കറ്റ്: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ രണ്ട് ദിവസത്തെ ഒമാൻ സന്ദർശനം പൂർത്തിയായി. ഒമാന്‍ തൊഴില്‍ മന്ത്രി മഹദ് ബിൻ സെയ്ദ് ബവോയ്നുമായി വി മുരുളീധരന്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ തൊഴിലാളികളുടെ ക്ഷേമം വർദ്ധിപ്പിക്കുന്നതിന് തൊഴിൽ ബന്ധങ്ങളും നൈപുണ്യ വികസനവും ചർച്ച ചെയ്തു. ഒമാൻ സാമ്പത്തിക മന്ത്രി അൽ സഖ്രിയുമായും കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണത്തിന്റെ വിവിധ തലങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. രണ്ട് രാജ്യങ്ങളുടെയും ഉന്നതതല പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച.

മസ്‌കറ്റില്‍ പ്രവാസി സമൂഹവുമായും ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും കേന്ദ്രമന്ത്രി അഭിസംബോധന ചെയ്തു. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് പ്രതിനിധികളുമായും പൊതുപ്രവര്‍ത്തകരുമായും അദ്ദേഹം സംവദിച്ചു. മസ്‌കറ്റിലെ സുല്‍ത്താന്‍ ഖാബൂസ് ഗ്രാന്‍ഡ് മസ്ജിദും പുരാതനമായ മോത്തിശ്വര്‍ മഹാദേവ് ശിവ ക്ഷേത്രവും അദ്ദേഹം സന്ദര്‍ശിച്ചു.

Read Also- ജോലി ചെയ്തില്ലെങ്കിലും 25 വർഷക്കാലം എല്ലാ മാസവും 5 ലക്ഷം വീതം വീട്ടിലെത്തും! മഗേഷ് സ്വന്തമാക്കിയ വൻ ഭാഗ്യം !

ഒമാനിലെ നാഷണൽ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിന്റെ ശേഖരത്തിൽ നിന്ന് പ്രത്യേകം ക്യൂറേറ്റ് ചെയ്ത 20 കലാസൃഷ്ടികളുടെ ശേഖരമായ "ഇന്ത്യ ഓൺ ക്യാൻവാസ്: മാസ്റ്റർപീസ് ഓഫ് മോഡേൺ ഇന്ത്യൻ പെയിന്റിംഗ്" എന്ന ഐക്കണിക് പെയിന്റിംഗ് എക്‌സിബിഷനും മന്ത്രി ഉദ്ഘാടനം ചെയ്തു. മന്ദ്വിയില്‍ നിന്ന് മസ്‌കറ്റ് വരെ എന്ന പേരില്‍ മസ്‌കറ്റ് ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച ഇന്ത്യ-ഒമാന്‍ ചരിത്രം പറയുന്ന സെഷനും അദ്ദേഹം ഉദ്ഘാടനം ചെയ്തു. മസ്‌കറ്റിലെ ലേബർ ക്യാമ്പ് സന്ദർശിച്ച അദ്ദേഹം ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികളുമായി അവരുടെ ക്ഷേമത്തെക്കുറിച്ച് ചർച്ച ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...