മിനിയാപോളി സെന്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് യാത്രക്കാരിയെ കസ്റ്റംസ് അധികൃതര്‍ തടഞ്ഞുവെച്ചത്.

മിനിയാപൊളിസ്: വിമാനത്താവളങ്ങളിലെ കര്‍ശന പരിശോധനകളില്‍ നിയമവിരുദ്ധമായ പല വസ്തുക്കളും പിടികൂടാറുണ്ട്. ഇത്തരത്തില്‍ അമേരിക്കയിലെ ഒരു വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ യുവതിയുടെ പക്കല്‍ നിന്നും പിടികൂടിയ വസ്തു അധികൃതരെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്. 

ജിറാഫിന്റെ വിസര്‍ജ്യവുമായാണ് വിമാനത്താവളത്തില്‍ ഒരു യുവതി പിടിയിലായത്. വിമാനത്താവളത്തിലെ കാര്‍ഷിക വകുപ്പാണ് യുവതി കൊണ്ടുവന്ന വിചിത്ര വസ്തു ജിറാഫിന്റെ വിസര്‍ജ്യമാണെന്ന് കണ്ടെത്തിയത്. മിനിയാപോളി സെന്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് യാത്രക്കാരിയെ കസ്റ്റംസ് അധികൃതര്‍ തടഞ്ഞുവെച്ചത്. കെനിയയില്‍ നിന്നാണ് ജിറാഫിന്റെ കാഷ്ഠം കൊണ്ടുവന്നതെന്ന് യുവതി പറഞ്ഞു. കെനിയയില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് തനിക്ക് ജിറാഫിന്റെ കാഷ്ഠം ലഭിച്ചതെന്നും യുവതി വെളിപ്പെടുത്തി. നെക്ലേസ് ഉണ്ടാക്കാനാണ് ജിറാഫിന്റെ കാഷ്ടം കൊണ്ടുവന്നതെന്നാണ് യുവതി ഉദ്യോഗസ്ഥരോട് പറഞ്ഞത്.

നേരത്തെ കലമാനിന്റെ കാഷ്ഠവും യുവതി കൊണ്ടുവന്നിരുന്നു. ഇതും ആഭരണം നിര്‍മ്മിക്കാനാണെന്നായിരുന്നു യുവതി അവകാശപ്പെട്ടത്. പിടിച്ചെടുത്ത ജിറാഫിന്റെ വിസര്‍ജ്യം അഗ്രിക്കള്‍ച്ചറല്‍ ഡിസ്ട്രക്ഷന്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് അണുനശീകരണം നടത്തി നശിപ്പിച്ച് കളഞ്ഞു.

Read Also - വിമാനത്തില്‍ ഉറങ്ങിക്കിടന്ന യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം

സ്വന്തമായി നിര്‍മ്മിച്ചതും വിദേശമദ്യവും; പിടിച്ചെടുത്തത് 265 കുപ്പി, 15 പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ മദ്യം നിര്‍മ്മിച്ചതും കൈവശം സൂക്ഷിച്ചതുമായ കേസുകളില്‍ 15 പ്രവാസികള്‍ അറസ്റ്റില്‍. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. വിവിധ രാജ്യക്കാരായ ഇവര്‍ ആറ് വ്യത്യസ്ത കേസുകളിലാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്നും പ്രാദേശികമായി നിര്‍മ്മിച്ചതും വിദേശമദ്യവുമടക്കം 265 കുപ്പി മദ്യമാണ് പിടികൂടിയത്.

കുറ്റകൃത്യങ്ങളും അനധികൃത പ്രവര്‍ത്തനങ്ങളും പിടികൂടാനുള്ള ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗത്തിന്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് അറസ്റ്റ്. അറസ്റ്റിലായ പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

അതേസമയം കുവൈത്തില്‍ സ്വകാര്യ വസതിയിൽ ലൈസൻസില്ലാതെ റെസ്റ്റോറന്‍റ് പ്രവര്‍ത്തിപ്പിച്ച കേസില്‍ എട്ട് പ്രവാസികളെ ആഭ്യന്തര മന്ത്രാലയ അധികൃതര്‍ പിടികൂടിയിരുന്നു. റെസ്റ്റോറന്‍റില്‍ ഇവര്‍ മദ്യവും പന്നിയിറച്ചിയും വില്‍പ്പന നടത്തുകയും ചെയ്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...