Asianet News MalayalamAsianet News Malayalam

​ഗൾഫ് ടിക്കറ്റ്: ഡബിൾ സന്തോഷം; രണ്ട് വിജയികൾ നേടിയത് 22.5 ലക്ഷം രൂപ

ഫോർച്യൂൺ 5 നറുക്കെടുപ്പിൽ അഞ്ചിൽ നാലക്കങ്ങൾ തുല്യമാക്കിയ ഭാഗ്യശാലികൾ നേടിയത് 22.5 ലക്ഷം രൂപ.

Gulf ticket double winners take home 22 lakhs in Fortune 5 draw
Author
First Published Mar 4, 2024, 1:05 PM IST

​ഗൾഫ് ടിക്കറ്റ് ആദ്യ നറുക്കെടുപ്പിൽ രണ്ടാഴ്ച്ചയ്ക്കുള്ളിൽ രണ്ട് വിജയികൾ. തമിഴ്നാട്ടിൽ നിന്നുള്ള ശ്രീധർ ശിവകുമാർ, ന്യൂഡൽഹിയിൽ നിന്നുള്ള ജ​ഗദീപ് മാത്തുർ എന്നിവരാണ് വിജയികളായത്.

ഫോർച്യൂൺ 5 നറുക്കെടുപ്പിൽ അഞ്ചിൽ നാലക്കങ്ങൾ തുല്യമാക്കിയ ഇവർ നേടിയത് 22.5 ലക്ഷം രൂപയാണ്.

രണ്ടാഴ്ച്ച കൊണ്ട് രണ്ട് വിജയികളെ സൃഷ്ടിക്കാൻ കഴിഞ്ഞതിൽ അത്യധികം സന്തോഷമുണ്ടെന്ന് ​ഗൾഫ് ടിക്കറ്റ് ചീഫ് മാർക്കറ്റിങ് ഓഫീസർ സൊറൻ പൊപോവിക് പറഞ്ഞു. ശ്രീധറിനും ജ​ഗദീപിനും ആശംസകൾ. ഭാവിയിലേക്കുള്ള അവരുടെ തീരുമാനങ്ങളും നന്നാകട്ടെ എന്ന് പ്രത്യാശിക്കുന്നു. ഇതൊരു തുടക്കം മാത്രമാണ് ഒരുപാട് വ്യത്യസ്തമായ കഥകൾ ഇനിയും ഉണ്ടാകും. എല്ലാ കളിക്കാർക്കും നല്ല അവസരങ്ങൽ നൽകാനാണ് ഞങ്ങൾ ശ്രമം തുടരുന്നത് - പൊപോവിക് കൂട്ടിച്ചേർത്തു.

Disclaimer: യഥാർത്ഥ സമ്മാനത്തുക യു.എ.ഇ ദിർഹത്തിലാണ്. ഇന്ത്യൻ രൂപയിൽ ചേർത്തിട്ടുള്ള തുക പ്രസിദ്ധീകരണ സമയത്ത് ലഭ്യമായ വിനിമയ നിരക്ക് അനുസരിച്ച്.
 

Follow Us:
Download App:
  • android
  • ios