മുൻപ് നാല് അക്കങ്ങൾ ഒരുപോലെയാക്കുന്നവർക്ക് 500 ദിർഹമായിരുന്നു സമ്മാനം. എന്നാൽ ഇനി മുതൽ നാല് അക്കങ്ങൾ തുല്യമാക്കിയാൽ 50,000 ദിർഹം നേടാം.
യു.എ.ഇയിൽ നിന്നുള്ള ഏറ്റവും പുതിയ റാഫ്ൾ ലോട്ടറിയായ ഗൾഫ് ടിക്കറ്റ് പുതിയൊരു മാറ്റം അവതരിപ്പിച്ചു. നിരവധി ആരാധകരുള്ള സൂപ്പർ 6 ഗെയിമിലാണ് മാറ്റം. ആറിൽ നാല് അക്കങ്ങൾ ഒരുപോലെയാക്കുന്നവർക്കുള്ള സമ്മാനത്തിൽ കാര്യമായ വർധനയാണ് ഗൾഫ് ടിക്കറ്റ് വരുത്തിയത്. ഇത് കൂടുതൽ സമ്മാനം നേടാനുള്ള അവസരമാണ് നൽകുക.
മുൻപ് നാല് അക്കങ്ങൾ ഒരുപോലെയാക്കുന്നവർക്ക് 500 ദിർഹമായിരുന്നു സമ്മാനം. എന്നാൽ ഇനി മുതൽ നാല് അക്കങ്ങൾ തുല്യമാക്കിയാൽ 50,000 ദിർഹം നേടാം.
ജീവിതം തന്നെ മാറ്റിമറിക്കുന്ന സമ്മനങ്ങൾ എല്ലാവർക്കും ഉറപ്പാക്കാനുള്ള പരിശ്രമത്തിലാണ് ഞങ്ങൾ. പുതിയ മാറ്റത്തിലൂടെ സൂപ്പർ 6 കൂടുതൽ ത്രില്ലടിപ്പിക്കും. എല്ലാവർക്കും കൂടുതൽ സമ്മാനം നേടാനുള്ള അവസരവും ഉറപ്പാക്കും - ഗൾഫ് ടിക്കറ്റിന്റെ ചീഫ് മാർക്കറ്റിങ് ഓഫീസർ സൊറാൻ പോപോവിക് പറയുന്നു.
ഗൾഫ് ടിക്കറ്റിന്റെ ഗ്രാൻഡ് പ്രൈസ് 100 മില്യൺ ദിർഹമാണ്. ഇത് കൂടാതെ മറ്റു സമ്മാനങ്ങളുമുണ്ട്. ഇപ്പോൾ തന്നെ ഗൾഫ് ടിക്കറ്റിൽ പങ്കെടുത്ത് ആവേശത്തിന്റെ ഭാഗമാകാം, വമ്പൻ സമ്മാനങ്ങളും നേടാം. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കാം www.gulfticket.com.
