റിയാദ്: റിയാദിലെ ദവാദ്മിയിലും ഹായിലിലും വെടിവെപ്പ് ന‍ടത്തിയ സൗദി യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ദവാദ്മിയില്‍ രണ്ട് സൗദി പൗരന്മാര്‍ക്കും ബംഗ്ലാദേശുകാരനെയും നേരെയാണ് വെടിയുതിര്‍ത്തത്. തോക്കുചൂണ്ടി മറ്റൊരു സൗദി പൗരനെ ഭീഷണിപ്പെടുത്തി കാര്‍ തട്ടിയെടുത്ത് രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. പ്രതിക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചെന്ന് അധികൃതര്‍ അറിയിച്ചു. ഹായിലിയില്‍ രണ്ട് പേര്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ തലക്കാണ് വെടിയേറ്റത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിവെച്ച യുവാക്കളെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് അറിയിച്ചു.