ഇത്തവണയും ജിദ്ദയിലെയും മദീനയിലെയും വിമാനത്താവളങ്ങൾ വഴിയാണ് ഹജ്ജ് തീർഥാടകരെത്തുന്നത്. ബംഗ്ലാദേശിൽ നിന്നുള്ള തീർഥാടകരുടെ സംഘമാണ് ജിദ്ദ ഹജ്ജ് ടെർമിനലിലെത്തിയത്.
റിയാദ്: ജിദ്ദ വിമാനത്താവളം വഴി ഹജ്ജ് തീർഥാടകരുടെ വരവ് തുടങ്ങി. ബംഗ്ലാദേശിൽ നിന്നുള്ള തീർഥാടകരുടെ സംഘമാണ് ജിദ്ദ ഹജ്ജ് ടെർമിനലിലെത്തിയത്. ധാക്കയിൽ നിന്നെത്തിയ ആദ്യ സംഘത്തിൽ 410 തീർഥാടകരാണുള്ളത്.
ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡൻറ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ ദുവൈലജ്, ഹജ്ജ്-ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുൽ ഫത്താഹ് ബിൻ സുലൈമാൻ മഷാത്ത്, ബംഗ്ലാദേശ് അംബാസഡർ, ജിദ്ദ എയർപോർട്ട് സി.ഇ.ഒ, പാസ്‌പോർട്ട് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ, വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗത്തിലെയും വിവിധ സർക്കാർ വകുപ്പുകളിലെയും ഉദ്യോഗസ്ഥർ തുടങ്ങിയവർ ചേർന്ന് തീർഥാടകരെ സ്വീകരിച്ചു.
ഇത്തവണയും ജിദ്ദയിലെയും മദീനയിലെയും വിമാനത്താവളങ്ങൾ വഴിയാണ് ഹജ്ജ് തീർഥാടകരെത്തുന്നത്. ശനിയാഴ്ച മുതൽ ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളിലെ തീർഥാടകരുടെ വരവും ആരംഭിച്ചിട്ടുണ്ട്.
Read also: ഹജ്ജ് ചെയ്യാനെത്തുന്നവര്‍ക്ക് 10 കൊവിഡ് വാക്സിനുകളില്‍ ഏതെങ്കിലും ഒരെണ്ണം നിര്‍ബന്ധം
ഹജ്ജ് സര്‍വീസുകള്‍ക്കായി സൗദിയയുടെ 14 വിമാനങ്ങള്‍
റിയാദ്: ഹജ്ജ് സര്‍വീസുകള്‍ക്കായി ദേശീയ വിമാന കമ്പനിയായ സൗദിയ 14 വിമാനങ്ങള്‍ നീക്കിവെച്ചു. വിവിധ രാജ്യങ്ങളിലെ 15 വിമാനത്താവളങ്ങളില്‍ നിന്ന് 268 ഹജ്ജ് സര്‍വീസുകളാണ് സൗദിയ നടത്തുക.
ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് വേണ്ടി സൗദിയിലെ ആറ് വിമാനത്താവളങ്ങളില്‍ നിന്ന് 32 സര്‍വീസുകളും സൗദിയ നടത്തും. ആഭ്യന്തര സെക്ടറില്‍ നടത്തുന്ന ഹജ്ജ് സര്‍വീസുകളില്‍ 12,800ഓളം തീര്‍ത്ഥാടകര്‍ക്കും ഇന്റര്‍നാഷണല്‍ സെക്ടറില്‍ നടത്തുന്ന സര്‍വീസുകളില്‍ 1,07,000ഓളം ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും സൗദിയയില്‍ യാത്ര ഒരുങ്ങും.
ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കുള്ള ഹജ്ജ് രജിസ്ട്രേഷന്‍ ഇന്ന് മുതല്‍
ജിദ്ദ, മദീന വിമാനത്താവളങ്ങളിലേക്കാണ് സൗദിയ ഹജ്ജ് സര്‍വീസുകള്‍ നടത്തുക. ഹജ്ജ് തീര്‍ത്ഥാടകരെ സ്വീകരിക്കാന്ഡ സൗദിയ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി സൗദിയ ഡയറക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ ഇബ്രാഹിം അല്‍ഉമര്‍ പറഞ്ഞു.
