Asianet News MalayalamAsianet News Malayalam

ഈ വര്‍ഷത്തെ ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു

ഹജ്ജിനായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അവരുടെ ഫോണുകളില്‍ സന്ദേശമെത്തും. ശേഷം അവര്‍ ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ ഇഅ്തമര്‍നാ ആപ് വഴിയോ പണം അടച്ച് തുടര്‍ നടപടികള്‍ 48 മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കണം.

Hajj Ministry  announced e draw results of selected domestic pilgrims
Author
Makkah Saudi Arabia, First Published Jun 16, 2022, 10:20 AM IST

മക്ക: ഈ വര്‍ഷത്തെ ഹജ്ജിനുള്ള ആഭ്യന്തര തീര്‍ത്ഥാടകരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ഓണ്‍ലൈന്‍ നറുക്കെടുപ്പിലൂടെയാണ് ഇത്തവണ ഒന്നര ലക്ഷം പേരെ തെരഞ്ഞെടുത്തത്. 

ഹജ്ജിനായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അവരുടെ ഫോണുകളില്‍ സന്ദേശമെത്തും. ശേഷം അവര്‍ ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ ഇഅ്തമര്‍നാ ആപ് വഴിയോ പണം അടച്ച് തുടര്‍ നടപടികള്‍ 48 മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കണം.  390,000ത്തിലേറെ അപേക്ഷകളാണ് ഇത്തവണ ലഭിച്ചത്.

ഈ വര്‍ഷം ഹജ്ജിനെത്തുന്നവര്‍ സ്വീകരിച്ചിരിക്കേണ്ട കൊവിഡ് വാക്സിനുകള്‍ സംബന്ധിച്ച്  പ്രത്യേക അറിയിപ്പ് പുറത്തിറക്കിയിരുന്നു. സൗദി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പട്ടികയില്‍ പത്ത് വാക്സിനുകളാണുള്ളത്. ഇവയില്‍ ഏതെങ്കിലും ഒരെണ്ണം സ്വീകരിച്ചവര്‍ക്ക് മാത്രമേ ഹജ്ജ് നിര്‍വഹിക്കാന്‍ അനുമതി ലഭിക്കുകയുള്ളൂ.

ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകരുടെ അപേക്ഷ നാലു ലക്ഷം കടന്നു

ഫൈസര്‍/ബയോ എന്‍ടെക്, മൊഡേണ, ഓക്സ്ഫോഡ്/ആസ്ട്രസെനിക, ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍, കോവോവാക്സ്, നുവാക്സോവിഡ്, സിനോഫാം, സിനോവാക്, കൊവാക്സിന്‍, സ്‍പുട്നിക് എന്നിവയാണ് അംഗീകൃത വാക്സിനുകള്‍. ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ വാക്സിന്റെ ഒരു ഡോസും മറ്റ് വാക്സിനുകളുടെ രണ്ട് ഡോസുകളുമാണ് സ്വീകരിക്കേണ്ടത്. 65 വയസിന് താഴെയുള്ളവര്‍ക്ക് മാത്രമാണ് ഇത്തവണ ഹജ്ജിന് അനുമതിയുള്ളത്. രാജ്യത്തേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂറിനിടെ എടുത്ത കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീഫ് ഫലവും ഹാജരാക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള പാക്കേജ് നിരക്കുകള്‍ കുറച്ചു

ജിദ്ദ: സൗദിയില്‍ നിന്ന് തന്നെയുള്ള ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള പാക്കേജ് നിരക്കുകളില്‍ കുറവ് വരുത്തി. കഴിഞ്ഞ ദിവസമാണ് പുതിയ നിരക്കുകള്‍ സംബന്ധിച്ച അറിയിപ്പ് സൗദി ഹജ്ജ് - ഉംറ മന്ത്രാലയം പ്രഖ്യാപിച്ചത്. ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കായി മൂന്ന് പാക്കേജുകളാണുള്ളത്. ഇവ മൂന്നിനും നിരക്ക് കുറച്ചിട്ടുണ്ട്.

നേരത്തെ 10,238 റിയാലായിരുന്ന ഹോസ്‍പിറ്റാലിറ്റി ഓര്‍ഡിനറി ക്യാമ്പ് പാക്കേജിന് ഇനി മുതല്‍ 9098 റിയാലായിരിക്കും. രണ്ടാമത്തെ പാക്കേജായ ഹോസ്‍പിറ്റാലിറ്റി അപ്‍ഗ്രേഡഡ് ക്യാമ്പിന് നേരത്തെ 13,043 റിയാലായിരുന്നത് 11,970 റിയാലാക്കി കുറച്ചു. മിനാ ടവേഴ്സ് ഹോസ്‍പിറ്റാലിറ്റി പാക്കേജിന് 14,737 റിയാലായിരുന്നത് 13,943 റിയാലാക്കി കുറച്ചു. തീര്‍ത്ഥാടകര്‍ക്ക് മക്കയിലേക്കുള്ള യാത്രാ നിരക്ക് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മൂല്യ വര്‍ദ്ധിത നികുതിയും ഈ നിരക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ജൂണ്‍ മുതല്‍ ആഭ്യന്തര ഹജജ് തീര്‍ത്ഥാടകര്‍ക്കുള്ള രജിസ്ട്രേഷന്‍ തുടങ്ങിയിട്ടുണ്ട്. 65 വയസിന് താഴെ പ്രായമുള്ള സാധുതയുള്ള റെസിഡന്‍സി പെര്‍മിറ്റുള്ളവര്‍ക്കാണ് രജിസ്റ്റര്‍ ചെയ്യാന്‍ അനുമതിയുള്ളത്. നേരത്തെ ഹജ്ജ് ചെയ്‍തിട്ടില്ലാത്തവര്‍ക്കും തവക്കല്‍നാ ആപ്ലിക്കേഷനിലെ സ്റ്റാറ്റസ് പ്രകാരം വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കും മുന്‍ഗണന നല്‍കുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. https://localhaj.haj.gov.sa എന്ന ലിങ്കിലൂടെയോ ഇഅ്തമര്‍ന ആപ്ലിക്കേഷനിലൂടെയോ രജിസ്റ്റര്‍ ചെയ്യാം.

Latest Videos
Follow Us:
Download App:
  • android
  • ios