സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴി തിങ്കളാഴ്ച്ച രാവിലെ മക്കയില്‍ എത്തിയ തമിഴ്‌നാട് സ്വദേശി ശംസുദ്ധീന്‍ മൂസയാണ് മരിച്ചത്.

റിയാദ്: ഹജ്ജ് കര്‍മം നിര്‍വഹിക്കാനായി ഇന്ത്യയില്‍ നിന്നെത്തിയ തീര്‍ത്ഥാടകന്‍ മക്കയില്‍ നിര്യാതനായി. സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴി തിങ്കളാഴ്ച്ച രാവിലെ മക്കയില്‍ എത്തിയ തമിഴ്‌നാട് സ്വദേശി ശംസുദ്ധീന്‍ മൂസ (67) ആണ് മക്കയിലെ വിശുദ്ധ ഹറം പള്ളിയില്‍ വെച്ച് നിര്യാതനായത്. ഭാര്യ മുത്തുബിയോടൊപ്പമാണ് അദ്ദേഹം ഹജ്ജിനെത്തിയത്.

Read also: ഒന്നര മാസം മുമ്പ് നിര്യാതനായ പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
മസ്കറ്റ്: ഒമാനിൽ നിർമ്മാണ തൊഴിലാളി ആയിരുന്ന മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം ചാവർകോട് നദിയ വില്ല വീട്ടിൽ ഷാജിയുടെ മകൻ ഷിജു ഷാജി (36) ആണ് ഒമാനിലെ ബാത്തിനാ മേഖലയിലെ ലിവയിൽ ഹൃദയാഘതം മൂലം മരണപ്പെട്ടത്. മാതാവ് - പ്രസന്ന. അശ്വതിയാണ് ഭാര്യ. മസ്കറ്റ് കെഎംസിസി കേന്ദ്രകമ്മറ്റി സെക്രട്ടറി ഇബ്രാഹിം ഒറ്റപ്പാലത്തിന്റെ നേതൃത്വത്തിൽ ലിവ കെഎംസിസി പ്രവർത്തകർ നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
YouTube video player