ഏറ്റവും ഉയർന്ന നിലവാരമുള്ള വൈദ്യ പരിചരണം ലഭിച്ചതായും സൗദി അറേബ്യക്ക് നന്ദി പറയുന്നതായും യുവതി അറിയിച്ചു. 

റിയാദ്: ഹജ്ജ് തീർഥാടക മദീനയിൽ കുഞ്ഞിന് ജന്മം നൽകി. മദീന ഹെൽത്ത് ക്ലസ്റ്ററിന് കീഴിലെ കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻസ് ആശുപത്രിയിലാണ് 40 വയസ്സുള്ള അഫ്ഗാൻ തീർഥാടക പെ​ൺ​കു​ഞ്ഞി​ന് ജന്മം നൽകിയത്. 

പ്രസവ വേദന മൂർഛിച്ചതോടെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കൽ സംഘം ഉടൻ തന്നെ സ്വീകരിച്ചു. പെൺകുഞ്ഞിന് ജന്മം നൽകി. ഏറ്റവും ഉയർന്ന നിലവാരമുള്ള വൈദ്യ പരിചരണം നൽകിയതായും മദീന ഹെൽത്ത് ക്ലസ്റ്റർ പറഞ്ഞു. മദീനയോടുള്ള സ്നേഹത്തിന്‍റെയും നന്ദിയുടെയും ജീവിതത്തിലെ ഈ പ്രത്യേക നിമിഷത്തിൽ ലഭിച്ച പരിചരണത്തിന്‍റെ പ്രകടനമായി തീർഥാടക തന്‍റെ നവജാത ശിശുവിന് ‘മദീന’ എന്ന് പേരിട്ടുവെന്നും മദീന ഹെൽത്ത് ക്ലസ്റ്റർ അധികൃതർ വിശദീകരിച്ചു. തനിക്ക് ലഭിച്ച പരിചരണത്തിനും പരിഗണക്കും തീർഥാടക സൗദി അറേബ്യൻ സർക്കാരിനും മെഡിക്കൽ സ്റ്റാഫിനും അതീവ സന്തോഷവും നന്ദിയും അറിയിച്ചു. മദീനയിൽ പ്രസവിച്ച അനുഭവം തെൻറ മനസിൽ മായാത്ത ഓർമയായി നിലനിൽക്കുമെന്ന് അവർ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം