ഒന്നാം സ്ഥാനത്തുള്ളത് ദുബൈയാണ്. 2019ലെ റാങ്കിങ്ങില്‍ 13-ാം സ്ഥാനത്തായിരുന്നു ഹമദ് വിമാനത്താവളം.

ദോഹ: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. ട്രാവല്‍ ഡാറ്റാ പ്രൊവൈഡര്‍മാരായ ഒഎജിയുടെ പുതിയ റിപ്പോര്‍ട്ടില്‍ ആദ്യ പത്തിലാണ് ഹമദ് വിമാനത്താവളം ഇടം നേടിയത്.

10 പേരുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ഹമദ് വിമാനത്താവളം. ഒന്നാം സ്ഥാനത്തുള്ളത് ദുബൈയാണ്. 2019ലെ റാങ്കിങ്ങില്‍ 13-ാം സ്ഥാനത്തായിരുന്നു ഹമദ് വിമാനത്താവളം. വണ്‍വേ എയര്‍ലൈന്‍ ശേഷി കണക്കിലെടുത്താണ് റാങ്കിങ് തയ്യാറാക്കിയത്. ലണ്ടന്‍ ഹീത്രൂ, സിംഗപ്പൂര്‍ ചാങ്ങി വിമാനത്താവളം എന്നിവയാണ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

Read Also -  ദുബൈയില്‍ ഇസ്രയേല്‍ സ്വദേശി കൊല്ലപ്പെട്ട സംഭവം; മുഖ്യപ്രതിക്ക് ജീവപര്യന്തം, അഞ്ചു പ്രതികള്‍ക്ക് 10 വര്‍ഷം തടവ്

സൗദിയിൽ ഗെയിമിങ്, ഇ-സ്പോർട്സ് അതോറിറ്റി സ്ഥാപിക്കാൻ മന്ത്രിസഭാ തീരുമാനം

റിയാദ്: സൗദി അറേബ്യയിൽ വീഡിയോ ഗെയിം, ഇ-സ്പോർട്സ് മേൽനോട്ടത്തിനായി ‘സൗദി ഗെയിമിങ് ആൻഡ് ഇലക്‌ട്രോണിക് സ്‌പോർട്‌സ് അതോറിറ്റി’ എന്ന പേരിൽ ഔദ്യോഗിക സ്ഥാപനം ആരംഭിക്കും. സൽമാൻ രാജാവിൻറെ അധ്യക്ഷതയിൽ റിയാദിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ലോക ഇ-സ്പോർട്സ് മത്സരങ്ങൾ നടത്താൻ സൗദി അറേബ്യ തീരുമാനിച്ച പശ്ചാത്തലത്തിലാണ് ഈ നീക്കം.

വീഡിയോ ഗെയിം, ഇ-സ്പോർട്സ് ആഗോള കേന്ദ്രമാക്കി സൗദി അറേബ്യയെ മാറ്റുകയാണ് ലക്ഷ്യം.
മന്ത്രിസഭ യോഗം 2024 ‘ഒട്ടക വർഷം’ ആയി ആചരിക്കാനും തീരുമാനിച്ചു. ‘വേൾഡ് എക്‌സ്‌പോ 2030’െൻറ ആതിഥേയത്വം വഹിക്കാനുള്ള ലേലത്തിൽ വിജയിച്ച സൗദി അറേബ്യയെയും അതിനുവേണ്ടി കിരീടാവകാശി നടത്തിയ ശ്രമങ്ങളെയും മന്ത്രിസഭ അഭിനന്ദിച്ചു. രാജ്യത്തിെൻറ മികവ്, സുപ്രധാന പങ്ക്, അന്താരാഷ്ട്ര പദവി എന്നിവയുമായി പൊരുത്തപ്പെടുന്നതാണിത്. അന്താരാഷ്ട്ര സമ്മേളനങ്ങളും പരിപാടികളും സംഘടിപ്പിക്കുന്നതിൽ തുടർച്ചയായുണ്ടാകുന്ന വിജയങ്ങളുടെ തുടർച്ചയായാണ് ഇതെന്നും മന്ത്രിസഭ വിലയിരുത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം