യുഎഇയില്‍ കനത്ത മഴ, ആലിപ്പഴവര്‍ഷം; ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു
രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. താമസക്കാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

അബുദാബി: യുഎഇയുടെ പല ഭാഗങ്ങളിലും കനത്ത മഴ. ദുബൈ, അബുദാബി, ഷാര്‍ജ റോഡുകളില്‍ ശക്തമായ മഴയാണ് പെയ്തത്. ഇന്ന് രാത്രി 8.30വരെ അസ്ഥിരമായ കാലാവസ്ഥക്ക് സാധ്യതയുള്ളതിനാല്‍ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. താമസക്കാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമം ഷാര്‍ജയിലെ മരുപ്രദേശത്ത് ആലിപ്പഴവര്‍ഷവും ഉണ്ടായി. ശക്തമായ മഴയെ തുടര്‍ന്ന് ദുബൈ റോഡില്‍ ദൂരക്കാഴ്ച കുറഞ്ഞു. വാദികളിലും വെള്ളക്കെട്ടുകളിലും പോകരുതെന്ന് അബുദാബി പൊലീസ് ശനിയാഴ്ച മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെള്ളം നിറഞ്ഞ താഴ്വരകളില്‍ പോകുന്നത് നിയമലംഘനമായി കണക്കാക്കും. 2,000 ദിര്‍ഹം പിഴയും 23 ബ്ലാക്ക് പോയിന്റുകള്‍ക്കും പുറമെ നിയമലംഘകരുടെ വാഹനങ്ങള്‍ 60 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Read Also - വിദേശത്തേക്കുള്ള പണമൊഴുക്കില്‍ ഇടിവ്; പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുന്നതില്‍ 12.57 ശതമാനം കുറവ്
'പോക്കറ്റ് കാലിയാകാതെ' ഫാമിലി ട്രിപ്പ്, ഗ്രൂപ്പ് വിസ സൗകര്യവുമായി യുഎഇ
അബുദാബി: കുടുംബത്തോടൊപ്പം യുഎഇ സന്ദര്‍ശിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ചെലവ് ചുരുക്കി യാത്ര ചെയ്യാം. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ ഫാമിലി ഗ്രൂപ്പ് ടൂറിസ്റ്റ് വിസ വഴിയാണ് ആനുകൂല്യം ലഭിക്കുക.
കുടുംബത്തോടൊപ്പം യുഎഇ സന്ദര്‍ശിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഫാമിലി ഗ്രൂപ്പ് വിസിറ്റ് വിസക്ക് അപേക്ഷിക്കാം. കുട്ടികള്‍ക്ക് വിസ സൗജന്യമായി ലഭിക്കും. ഈ പദ്ധതി വഴി 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് വിസ സൗജന്യമായി ലഭിക്കുക. എന്നാല്‍ മാതാപിതാക്കള്‍ക്ക് വിസയ്ക്ക് സാധാരണ നിരക്ക് ബാധകമാണെന്ന് 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. ഗ്രൂപ്പ് ടൂറിസ്റ്റ് വിസ എടുത്ത് മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം. കുട്ടികള്‍ തനിച്ചോ മറ്റുള്ളവരോടൊപ്പമോ വരുമ്പോള്‍ ഈ ആനുകൂല്യം ലഭിക്കില്ല. യുഎഇയ്ക്ക് അകത്തും പുറത്തുമുള്ള അംഗീകൃത ട്രാവല്‍ ഏജന്‍സികള്‍ വഴി മാത്രമാണ് ഓഫര്‍ ലഭിക്കുക.
മാതാപിതാക്കളില്‍ ആരെങ്കിലും ഒരാള്‍ക്കൊപ്പം യാത്ര ചെയ്യുന്ന കുട്ടികള്‍ക്കും സൗജന്യ വിസ ലഭിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 30 അല്ലെങ്കില്‍ 60 ദിവസമാണ് രാജ്യത്ത് താമസിക്കാനാകുക. രാജ്യത്തിനകത്ത് തങ്ങിക്കൊണ്ട് തന്നെ ഈ കാലയളവ് നീട്ടാനുമാകും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...