രാത്രിയിലും വെള്ളിയാഴ്ച രാവിലെയും ചില തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും പ്രത്യേകിച്ച് വടക്കൻ പ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. 

അബുദാബി: യുഎഇയില്‍ ചില പ്രദേശങ്ങളില്‍ മഴ. അബുദാബിയിലും അല്‍ ഐനിലുമാണ് ഇന്ന് രാവിലെ കനത്ത മഴയും ഇടിമിന്നലുമുണ്ടായത്. ഇന്ന് പകല്‍ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും ചില തീരപ്രദേശങ്ങളിലും തെക്ക് കിഴക്കന്‍ പ്രദേശങ്ങളിലും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. 

ഇന്ന് അബുദാബിയിലും അല്‍ ദഫ്ര, അല്‍ വത്ബ, അല്‍ ഖസ്‌ന, അല്‍ ഷവാമേഖ് എന്നിവിടങ്ങളിലും മഴ പെയ്തതായി കേന്ദ്രം റിപ്പോര്‍ട്ട് ചെയ്തു. ദേശീയ കാലാവസ്ഥ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ പരമാവധി താപനില 32 മുതല്‍ 36 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. കുറഞ്ഞ താപനില രേഖപ്പെടുത്തിയത് അല്‍ഐനിലെ റക്‌നായില്‍ രാവിലെ 6.30നാണ്. 10.6 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയത്. അബുദാബിയിൽ 32 ഡിഗ്രി സെൽഷ്യസിലേയ്ക്കും ദുബൈയിൽ 31 ഡിഗ്രി സെൽഷ്യസിലേയ്ക്കും താപനില ഉയരും. എങ്കിലും അബുദാബിയിൽ 20 ഡിഗ്രി സെൽഷ്യസും ദുബായിൽ 21 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 12 ഡിഗ്രി സെൽഷ്യസും വരെ താപനില കുറയാം.

രാത്രിയിലും വെള്ളിയാഴ്ച രാവിലെയും ചില തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും പ്രത്യേകിച്ച് വടക്കൻ പ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്ന് അബുദാബി അധികൃതർ അറിയിച്ചു. 

Read Also -  ഇന്ത്യക്കാരേ സുവര്‍ണാവസരം! 90 ദിവസം കാലാവധി, ഇനി എളുപ്പം പറക്കാം ഈ രാജ്യത്തേക്ക്, ഇ-വിസ പ്രഖ്യാപിച്ചു

അതേസമയം സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍ ശനിയാഴ്ച വരെ മഴ തുടരാൻ സാധ്യതയുണ്ടെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച (ഇന്ന്) മുതല്‍ ശനിയാഴ്ച വരെയാണ് മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. 

കാലാവസ്ഥ അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വെള്ളക്കെട്ടുള്ള ഭാഗങ്ങളിലേക്ക് പോകരുതെന്നും വെള്ളപ്പാച്ചിലില്‍ നീന്തരുതെന്നും സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി. റിയാദില്‍ തലസ്ഥാന നഗരിക്ക് പുറമെ ദർഇയ, അഫീഫ്, ദവാദ്‌മി, അൽഖുവയ്യ, മജ്മ, താദിഖ്, മറാത്ത്, അൽഗാത്ത്, സുൽഫി, ശഖ്റാ, റുമാഹ്, ഹുറൈമലാ, ദുർമാ, മുസാഹമിയ, അൽഖർജ്, വാദി ദവാസിർ, സുലൈൽ, അഫ‌ലാജ്, ഹോത്ത, ഹരീഖ്, ജിസാൻ, അസീർ, അൽബാഹ, മദീന, ഹായിൽ, ഖസീം, നജ്റാൻ, തബൂക്ക്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലാണ് മഴക്ക് സാധ്യതയുളളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്