കനത്ത മഴ മൂലം വെള്ളക്കെട്ട് ഉണ്ടാകാനുള്ള സാധ്യതയും ആലിപ്പഴ വര്‍ഷവും പ്രവചിച്ചിട്ടുണ്ട്. നജ്റാന്‍, ജിസാന്‍, അസീര്‍, അല്‍ ബാഹ, മക്ക, മദീന എന്നിവിടങ്ങളില്‍ പൊടിക്കാറ്റിനും സാധ്യത പ്രതീക്ഷിക്കുന്നു.
റിയാദ്: സൗദിയുടെ തെക്കുപടിഞ്ഞാറ് മേഖലയായ അസീറിൽ കനത്ത മഴയിലുണ്ടായ പ്രളയത്തിൽ ഒട്ടേറെ കാറുകൾ ഒലിച്ചുപോയി. ആളപായമുള്ളതായി റിപ്പോർട്ടില്ല. സമീപ പ്രദേശങ്ങളിൽ നിന്ന് അസീറിലെ റോഡുകളിലേക്ക് വെള്ളം കുത്തിയൊലിച്ച് എത്തുകയായിരുന്നു. രാജ്യത്തുടനീളം തിങ്കളാഴ്ച വരെ കനത്ത മഴക്കും ഇടിയോട് കൂടിയ മഴക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കനത്ത മഴ മൂലം വെള്ളക്കെട്ട് ഉണ്ടാകാനുള്ള സാധ്യതയും ആലിപ്പഴ വര്‍ഷവും പ്രവചിച്ചിട്ടുണ്ട്. നജ്റാന്‍, ജിസാന്‍, അസീര്‍, അല്‍ ബാഹ, മക്ക, മദീന എന്നിവിടങ്ങളില്‍ പൊടിക്കാറ്റിനും സാധ്യത പ്രതീക്ഷിക്കുന്നു. കിഴക്കന്‍ പ്രവിശ്യ, റിയാദ് ഹായില്‍, അല്‍ ഖസീം എന്നിവിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴ ലഭിക്കും. തെക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെട്ടേക്കാം. കനത്ത മഴ പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ സിവില്‍ ഡിഫന്‍സ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. താഴ്വരകളിലേക്കും വെള്ളക്കെട്ട് ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലേക്കും പോകരുതെന്നും ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
