Asianet News MalayalamAsianet News Malayalam

ന്യൂനമര്‍ദം; ഒമാനില്‍ ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്

ശക്തമായ മഴയ്ക്കും കാറ്റിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്. മുസന്ദം ഗവര്‍ണറേറ്റില്‍ വെള്ളപ്പൊക്കമുണ്ടാകും. ബുറൈമിയിലും കടലിനോട് ചേര്‍ന്നുള്ള മറ്റ് ഗവര്‍ണറേറ്റുകളിലും ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യത. 

Heavy rains expected this week in oman
Author
Muscat, First Published Jan 22, 2020, 12:17 PM IST

മസ്‍കത്ത്: ഒമാനില്‍ രൂപംകൊള്ളുന്ന ന്യൂനമര്‍ദം കാരണം വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയായിരിക്കും മഴയ്ക്ക് സാധ്യത.

ശക്തമായ മഴയ്ക്കും കാറ്റിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്. മുസന്ദം ഗവര്‍ണറേറ്റില്‍ വെള്ളപ്പൊക്കമുണ്ടാകും. ബുറൈമിയിലും കടലിനോട് ചേര്‍ന്നുള്ള മറ്റ് ഗവര്‍ണറേറ്റുകളിലും ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യത. ഇവിടങ്ങളില്‍ പൊതുവേ അന്തരീക്ഷം മേഘാവൃതമായിരിക്കും. കടലില്‍ രണ്ട് മീറ്റര്‍ വരെ ഉയരത്തില്‍ തിരയടിക്കാന്‍ സാധ്യതയുണ്ട്. വെള്ളിയാഴ്ചയോടെ എല്ലാ ഗവര്‍ണറേറ്റുകളിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഇതൊടൊപ്പം രാജ്യത്തെ താപനില ഇനിയും താഴും. പ്രതികൂല കാലാവസ്ഥയുള്ള സമയത്ത് എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് സിവില്‍ ഏവിയേഷന്‍ പബ്ലിക് അതോരിറ്റി ജനങ്ങളോട് ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios