Asianet News MalayalamAsianet News Malayalam

സൗദിയിലെ ഇന്ത്യൻ സ്കൂളുകൾക്കും അനിശ്ചിതകാല അവധി

രാജ്യത്തെ സ്കൂളുകൾ, കോളജുകൾ, യൂണിവേഴ്സിറ്റികൾ, ടെക്നിക്കൽ കോളജുകൾ, പോളിടെക്നിക്കുകൾ, മെഡിക്കൽ കോളജുകൾ തുടങ്ങി മുഴുവൻ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവുണ്ടായത് ഞായറാഴ്ച രാത്രി എേട്ടാടെയാണ്. 

holiday declared to saudi indian schools
Author
Riyadh Saudi Arabia, First Published Mar 9, 2020, 9:03 AM IST

റിയാദ്: കോവിഡ് ഭീഷണിയിൽ സൗദി അറേബ്യയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ മന്ത്രാലയം അനിശ്ചിതകാലത്തേക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളും അടയ്ക്കുകയാണെന്ന് പ്രിൻസിപ്പൽ ഡോ. ഷൗക്കത്ത് പർവേഷ് അറിയിച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ കിന്റർഗാർട്ടൻ മുതൽ 12-ാം ക്ലാസുവരെ പ്രവർത്തിക്കില്ലെന്ന് അറിയിപ്പിൽ പറഞ്ഞു. 

രാജ്യത്തെ സ്കൂളുകൾ, കോളജുകൾ, യൂണിവേഴ്സിറ്റികൾ, ടെക്നിക്കൽ കോളജുകൾ, പോളിടെക്നിക്കുകൾ, മെഡിക്കൽ കോളജുകൾ തുടങ്ങി മുഴുവൻ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവുണ്ടായത് ഞായറാഴ്ച രാത്രി എേട്ടാടെയാണ്. രാജ്യത്ത് പ്രവർത്തിക്കുന്ന തദ്ദേശീയവും അന്തർദേശീയവുമായ എല്ലാ സ്ഥാപനങ്ങളും ഈ ഉത്തരവ് ബാധകമായ പശ്ചാത്തലത്തിൽ സൗദിയിലുള്ള മുഴുവൻ ഇന്ത്യൻ സ്കൂളുകളും അവധിയിൽ പ്രവേശിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിദ്യാലയങ്ങള്‍ താൽക്കാലികമായി അടക്കുകയാണെന്നാണ് വിദ്യഭ്യാസ മന്ത്രാലയം ട്വീറ്റിൽ അറിയിച്ചത്. 

Follow Us:
Download App:
  • android
  • ios