ഞായറാഴ്ച പെയ്ത കനത്ത മഴയെ തുടർന്ന് മരിച്ചവരുടെ എണ്ണം 12 ആയി ഉയർന്നിരുന്നു. 


മസ്കറ്റ്: ഒമാനിൽ നിലവിൽ തുടരുന്ന അസ്ഥിരമായ കാലാവസ്ഥയെ തുടർന്ന് രാജ്യത്തെ സ്‌കൂളുകൾക്ക് ഏപ്രിൽ 16ന് അവധിയായിരിക്കുമെന്ന് അറിയിപ്പ്. എന്നാൽ, ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകൾക്ക് ഈ തീരുമാനം ബാധകമല്ല. ഞായറാഴ്ച പെയ്ത കനത്ത മഴയെ തുടർന്ന് മരിച്ചവരുടെ എണ്ണം 12 ആയി ഉയർന്നിരുന്നു. ഒഴുക്കിൽപെട്ട് കാണാതായവർക്കായി തെര‍ച്ചിൽ തുടരുകയാണ്. 

ഞായറാഴ്ച പെയ്ത അതിശക്തമായ മഴയിൽ കുട്ടികൾ ഉൾപ്പെടെ 12 പേർ മരിച്ച ഒമാനിൽ തിങ്കളാഴ്ചയും ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്. ഒപ്പം ശക്തമായ കാറ്റിനും ആലിപ്പഴ വ‍ർഷത്തിനും സാധ്യതയുണ്ട്. നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ, അൽ ദാഖിലിയ, മസ്‍കത്ത്, സൗത്ത് അൽ ബാത്തിന, അൽ ദാഹിറ എന്നീ ഗവ‍ർണറേറ്റുകളിൽ പൂർണമായും നോർത്ത് അൽ ബാത്തിന, അൽ ബുറൈമി, മുസന്ദം, അൽ വുസ്ത ഗവർണറേറ്റുകളിലെ ചില ഭാഗങ്ങളിലുമാണ് മഴയും കാറ്റും പ്രതീക്ഷിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്