കിങ് അബ്ദുല്ല സ്ട്രീറ്റില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലേക്കാണ് ട്രക്ക് പാഞ്ഞുകയറിയത്. ഇടിയുടെ ആഘാതത്തില്‍ അന്തരീക്ഷത്തിലേക്ക് ഉയര്‍ന്ന കാര്‍ പലതവണ കറങ്ങിത്തിരിഞ്ഞാണ് നിലത്തുവീണത്. കാറിലുണ്ടായിരുന്ന യാത്രക്കാരന്‍ 30 മീറ്ററോളം അകലേക്ക് തെറിച്ചുവീണു.
റിയാദ്: നിയന്ത്രണം വിട്ട ട്രക്കിടിച്ച് കാര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടമുണ്ടാക്കിയ ശേഷം ഇയാള്‍ വാഹനം നിര്‍ത്താതെ രക്ഷപെടുകയായിരുന്നു. അപകടം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് സംഭവത്തിന് ഉത്തരവാദിയായ ഡ്രൈവറെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യുന്നത്.
കിങ് അബ്ദുല്ല സ്ട്രീറ്റില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലേക്കാണ് ട്രക്ക് പാഞ്ഞുകയറിയത്. ഇടിയുടെ ആഘാതത്തില്‍ അന്തരീക്ഷത്തിലേക്ക് ഉയര്‍ന്ന കാര്‍ പലതവണ കറങ്ങിത്തിരിഞ്ഞാണ് നിലത്തുവീണത്. കാറിലുണ്ടായിരുന്ന യാത്രക്കാരന്‍ 30 മീറ്ററോളം അകലേക്ക് തെറിച്ചുവീണു. ഇയാള്‍ തല്‍ക്ഷണം മരിക്കുകയും ചെയ്തു. എന്നാല്‍ ഇത്ര വലിയ അപകടമുണ്ടായിട്ടും ട്രക്ക് ഡ്രൈവര്‍ വാഹനം നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
നജാറാന്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ തെരച്ചിലിനൊടുവിലാണ് ട്രക്ക് ഡ്രൈവര്‍ ഇന്ന് പിടിയിലായത്.
