മൂന്ന് നിലകളുള്ള വീടിന്റെ ഏറ്റവും താഴത്തെ നിലയിലാണ് തീപ്പിടുത്തമുണ്ടായത്. സംഭവ സമയത്ത് ആറ് പേര്‍ വീടിനുള്ളിലുണ്ടായിരുന്നു. അഗ്നിശമന സേനാംഗങ്ങള്‍  സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

കുവൈത്ത് സിറ്റി: കുവൈത്തിലെ ബയാനില്‍ വീടിന് തീപ്പിടിച്ചു. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിപ്പോയ ഒരു സ്‍ത്രീ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. 

മൂന്ന് നിലകളുള്ള വീടിന്റെ ഏറ്റവും താഴത്തെ നിലയിലാണ് തീപ്പിടുത്തമുണ്ടായത്. സംഭവ സമയത്ത് ആറ് പേര്‍ വീടിനുള്ളിലുണ്ടായിരുന്നു. അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വീടിനുള്ളില്‍ കുടുങ്ങിപ്പോയ എല്ലാവരെയും പുറത്തെടുത്തെങ്കിലും പുക ശ്വസിച്ചും പൊള്ളലേറ്റും ഒരു സ്‍ത്രീയുടെ നില അപ്പോഴേക്കും ഗുരുതരാമായിരുന്നുവെന്ന് എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്മാര്‍ അറിയിച്ചു. തീപ്പിടുത്തത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ അഗ്നിശമന സേന അന്വേഷണം തുടങ്ങി. കുവൈത്തില്‍ മറ്റ് രണ്ടിടങ്ങളില്‍ കൂടി ഇന്ന് തീപ്പിടുത്തമുണ്ടായി. ഖൈത്താനിലെ ഒരു വീട്ടിലും ഹവല്ലിയിലെ ഒരു അപ്പാര്‍ട്ട്മെന്റിലുമാണ് തീ പിടിച്ചത്. രണ്ടിടങ്ങളിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല.