ഷഖായ, ജഹ്‌റ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമനസേന യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
കുവൈത്ത് സിറ്റി: കുവൈത്ത് മുന്‍സിപ്പാലിറ്റിയുടെ ജഹ്‌റ നയീമിലുള്ള റിസര്‍വേഷന്‍ ഗാരേജില്‍ വന്‍ തീപിടിത്തം. നിരവധി കാറുകള്‍ കത്തി നശിച്ചു. ഷഖായ, ജഹ്‌റ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമനസേന യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
