യാമ്പു: ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സൗദി അറേബ്യയിലെ യാമ്പു ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ റദ്‍‍വ ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന ഹൈപ്പര്‍ മാര്‍ക്കറ്റ് അടച്ചു. യാമ്പു റോയല്‍ കമ്മീഷനാണ് ഇത് സംബന്ധിച്ച് വിവരം പുറത്തുവിട്ടത്. 

രോഗവ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് റദ്‍‍വയിലെ ഫാം സൂപ്പര്‍ സ്റ്റോര്‍(അസ്വാഖ് അല്‍മസ്‌റഅ)ശാഖ അടപ്പിച്ചത്. ജീവനക്കാര്‍ക്കിടയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ പ്രതിരോധ നടപടിയപുടെ ഭഗമായി ഹൈപ്പര്‍ മാര്‍ക്കറ്റ് അടപ്പിക്കുകയായിരുന്നു. മുഴുവന്‍ പ്രതിരോധ നടപടികളും കഴിഞ്ഞ് സ്ഥാപനം പൂര്‍ണമായും സുരക്ഷിതമാണെന്ന് ഉറപ്പാക്കിയ ശേഷം മാത്രമെ തുറക്കാന്‍ അനുവദിക്കുകയുള്ളൂ എന്ന് യാമ്പു റോയല്‍ കമ്മീഷന്‍ പറഞ്ഞു. ജീവനക്കാര്‍ക്കിടയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഫാം സ്റ്റോറിന്റെ മറ്റ് നഗരങ്ങളിലെ ചില ശാഖകളും നേരത്തെ അടച്ചിരുന്നു. 

Read More :സൗദി നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയെന്ന് ധനകാര്യമന്ത്രി